യൂട്യൂബില്‍ വിഡിയോ പോസ്റ്റുചെയ്യാന്‍ വേണ്ടി ബൈക്കിന്റെ മുന്‍ ചക്രം ഉയര്‍ത്തി പാലത്തിനു മുകളിലൂടെ പാഞ്ഞ 6 യൂട്യൂബര്‍മാര്‍ പിടിയില്‍

സമൂഹമാധ്യമമായ യൂട്യൂബില്‍ വിഡിയോ പോസ്റ്റുചെയ്യാന്‍ വേണ്ടി ബൈക്കിന്റെ മുന്‍ചക്രം വായുവില്‍ ഉയര്‍ത്തിപ്പിടിച്ച് പാലത്തിനു മുകളിലൂടെ പാഞ്ഞ 6 യൂട്യൂബര്‍മാര്‍ പൊലീസ് പിടിയില്‍.
ഇന്നലെ ഉച്ചയ്ക്കായിരുന്നു വെറ്റിലപ്പാറ പാലത്തിനു മുകളില്‍ യുവാക്കളുടെ പ്രകടനം. ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തിയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ റോഡില്‍ വട്ടംകറക്കിയും യുവാക്കള്‍ പ്രകടനം നടത്തുന്ന വിവരമറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെടാനായിരുന്നു യുവാക്കള്‍ ശ്രമിച്ചത്.
അങ്കമാലി കിടങ്ങൂര്‍ സ്വദേശികളായ അറക്കമൂത്താട്ട് ശ്രീജിത്ത് (20), കൊട്ടാരപ്പാട്ടില്‍ അഭിഷേക് (21), കുരിശുപറമ്പില്‍ ആഗ്വിന്‍ (20), ഇടപ്പള്ളി കണ്ണിക്കണ്ടത്തില്‍ റസല്‍ (20), ആലുവ പൂക്കാട്ടുപടി അന്‍ഷാദ് (20), മേനോത്തുകുഴി മനു (18) എന്നിവരെയാണ് പൊലീസ് കയ്യോടെ പിടികൂടിയത്.
സാഹസിക ബൈക്ക് യാത്രകള്‍ നടത്തുന്ന യുവാക്കളുടെ സാമൂഹിക മാധ്യമ കൂട്ടായ്മയില്‍ അംഗമായ ഇവരെല്ലാവരും പൊലീസ് പിടിയിലായി. എല്ലാവരില്‍ നിന്നും 2000 രൂപ വീതം പിഴയീടാക്കി. എസ്‌ഐ പി.ഡി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























