Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു

26 SEPTEMBER 2020 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

കാർഷിക ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള 19 എംപിമാരെ കാണാനില്ലായിരുന്നു.കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്ന എളമരം കരീം എം.പിയുടെ ലേഖനത്തിൻ്റെ ആകെ ചുരുക്കം ഇത് മാത്രമാണ്. അത് മാത്രമാണ് അദ്ദേഹത്തിൻ്റെ പ്രധാന പ്രതിഷേധം. ബിൽ ഏതെല്ലാം തരത്തിൽ കർഷകനെ ബാധിക്കുമെന്ന് പറയുന്നില്ല' ഒരു പക്ഷേ കോൺഗ്രസ്സുകാർക്ക് പോലും ആ ബില്ലിൻ്റെ ഗുണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. യു പി എ ഭരണകാലത്ത് കോൺഗ്രസ്സ് ഇതിന് സമാനമായ ഒരു ബില്ല് കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നതാണ്.അതുകൊണ്ടായിരിക്കാം കടുത്ത എതിർപ്പ് കോൺഗ്രസ്സ് ഭാഗത്ത് നിന്ന് കണ്ടില്ല. CPI യുടെ ബിനോയ് വിശ്വം പോലും ഇത് ഭേദഗതികൾ ഉണ്ടായാൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന് പാർലമെൻ്റിൽ പറഞ്ഞതാണ്.   പിന്നീട് CPI കണ്ണുരുട്ടി ബിനോയ് വിശ്വത്തിൻ്റെ  നിലപാട് അല്ല എന്ന്, ഡി.രാജ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രേക്ഷകരോട് പങ്കുവെയ്ക്കാനുള്ളത് ഈ ബില്ലിൻ്റെ ഗുണദോഷങ്ങൾ നമ്മൾ ചർച്ച ചെയ്തില്ല എന്നുള്ളതാണ്. ആ റോ ഏഴോ വർഷം മുൻപ് മനോരമ പത്രത്തിലോ മറ്റോ വായിച്ച ഒരു ലേഖനം ഓർമ്മ വരുന്നു.പ്രസിദ്ധ തമിഴ് മലയാള സാഹിത്യകാരൻ എഴുതിയതാണ്.അത് ഒരു കഥ പോലെയുണ്ട്. എന്നാൽ അത് അദ്ദേഹത്തിനുണ്ടായ ഒരു നേർക്കാഴ്ചയും ആണ്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു തക്കാളി കർഷകൻ് അവൻ്റെ തക്കാളി ഒരു കാളവണ്ടി നിറയെ 15-20 km അപ്പുറത്തുള്ള മാർക്കറ്റിൽ കൊണ്ടുവരുന്നു. അതിരാവിലെ എത്തിയ അവൻ്റെ തക്കാളി വിലപേശലിൻ്റ ഭാഗമായി 3 - 4 മണിക്കൂറുകൾ കഴിയുമ്പോൾ 300-400 രൂപയക്ക് ഒരു കച്ചവടക്കാരന് വിൽക്കേണ്ടി വരുന്നു.   എന്നാൽ മൊത്തം പൈസ അവന് കൊടുക്കുന്നുമില്ല. അവൻ്റെ മറുകച്ചവടം കഴിഞ്ഞ് പൈസ കിട്ടി കഴിയുമ്പോൾ തൊട്ടടുത്ത സിനിമ കൊട്ടകയിൽ നിന്ന് ഒരു പഴയ MGRസിനിമയോ മറ്റ് ഏതെങ്കിലും തട്ടുപൊളിപ്പൻ സിനിമയോ കണ്ട് നാട്ടിലേക്ക് മടങ്ങുന്നു.പിന്നെ അടുത്ത ദിവസവും അതിനടുത്ത ദിവസവും വീണ്ടും വരുന്നു.ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. കർഷകൻ്റെ ദയനീയത കാട്ടുന്നത് ആയിരുന്നു ഇത്. എന്നാൽ പിന്നെ നടക്കുന്നതാണ് കാര്യങ്ങൾ ഇന300 - 400 രൂപയ്ക്ക് വാങ്ങുന്ന ഒരു കാളവണ്ടി തക്കാളി ആ കച്ചവടക്കാരൻ 2000-3000 രൂപയ്ക്ക് മറ്റു ഒരു ഇടനിലക്കാരന് കൊടുക്കുന്നു. ആ ഇടനിലക്കാരനിൽ നിന്ന് ഒരു മൊത്ത കച്ചവടക്കാരൻ വാങ്ങി ദൂരെയുള്ള ഒരു നഗരത്തിലേക്ക് - മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് മാർക്കറ്റുകളിലേക്ക് എത്തിക്കുന്നു. അവിടെ ആവശ്യക്കാർ 30-40 രൂപ കൊടുത്ത് ഒരു കിലോ തക്കാളി വാങ്ങുമ്പോൾl പതിനായിരം രൂപ ആകച്ചവടക്കാരന് കുറഞ്ഞത് ലഭിക്കുന്നു അത് 20-25 അയ്യായിരം വരെ ആകാം.പക്ഷേ പാവം കൃഷിക്കാരന് ലഭിച്ചത് ആകട്ടെ 300-400 രൂപ.ഇത് ഉള്ളി കർഷകരുടെ കാര്യത്തിലായാലും മുളക് കർഷകരുടെ കാര്യത്തിലായാലും നെൽ കൃഷിക്കാരുടെ കാര്യത്തിലായാലും സംഭവിക്കുന്നത് ഒന്നു തന്നെയാണ്. മാർക്കറ്റിൽ വിൽക്കുന്നതിൻ്റെ 25% വില പോലും യഥാർത്ഥ കർഷകന് കിട്ടുന്നില്ല.    ഈ കർഷക ബില്ലിലൂടെ കർഷകന് നിയന്ത്രണങ്ങൾ ഇല്ലാതെ എവിടെ വേണമെങ്കിലും അവൻ്റെ ഉത്പന്നങ്ങൾ വിറ്റഴിക്കാം എന്നു വരുമ്പോൾ ഇടത്തട്ടുകാരുടെ ചൂഷണം നല്ലൊരു പരിധി വരെ കുറയുകയല്ലേ ചെയ്യുന്നത്. അപ്പോൾ ഒരു ചോദ്യം ഉയരാം. പലയിടത്തും കാർഷിക സഹകരണ സംഘങ്ങൾക്ക് അല്ലേ കർഷകർ സാധനങ്ങൾ കൊടുക്കുന്നത് എന്ന്? മിക്കയിടങ്ങളിലും കാർഷിക സഹകരണ സംഘങ്ങൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളോ ബിനാമി കച്ചവടക്കാരോ ആണ് നേതൃത്യത്തിലുള്ളത് എന്ന് കാണാം. ഇവർ മൊത്തം കച്ചവടക്കാർക്കും വൻ കുത്തക ക്കാർക്കും മറിച്ച് കൊടുത്ത് വൻ ലാഭം കൊയ്യുന്നു.അവർ അതിനു മുകളിൽ ലാഭം എടുക്കുന്നു. അതുകൊണ്ടാണ് സവാള കൃഷിക്കാരന് കിലോ 5 രൂപ കിട്ടുമ്പോൾ നമുക്ക് കിലോ 30-40 വാങ്ങേണ്ടി വരുന്നത്. കൃഷി നാശം കൊണ്ടോ മറ്റ് എന്തെങ്കിലും കാരണം കൊണ്ടോ ഉൽപ്പാദനം കുറയുമ്പോൾ ഉണ്ടാകുന്ന വില വർദ്ധനവിൻ്റെ പ്രയോജനവും പാവപ്പെട്ട കർഷക നല്ല കിട്ടുന്നത്.' ഇത്തരം കച്ചവടക്കാർക്കാണ് പൂഴ്ത്തിവയ്ക്കാനുള്ള സംഭരണശാലകളും സമ്പ്രദായങ്ങളും ഒക്കെ ഉള്ളത്.   അവർ ഒരു കിലോ ഉളളിയക്ക് 70- 80 വാങ്ങുമ്പോൾ അത് ഈ കർഷകന് കിട്ടുന്നത് 5 രൂപയോ അതിന് താഴെയോ ആയിരിക്കും ഈ സ്ഥിതിയിൽ നിന്ന് ഒരു മാറ്റം ഈ ബിൽ കൊണ്ടു വന്നില്ലേ? കാർഷിക സഹകരണ സംരംഭങ്ങൾക്ക് ഒരു ലക്ഷത്തോളം കോടി രൂപ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്.' ഈ ബിൽ അപാകം ഉണ്ടാകാം.അത് പരിഹരിക്കുകയാണ് വേണ്ടത്.അല്ലാതെ മാറ്റത്തിന് എതിര് നിൽക്കുന്നത് നല്ലതല്ല.പണ്ട് ട്രാക്റ്റർ വന്നപ്പോഴും കൊയ്ത്തു മെഷീൻ വന്നപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടായ എതിർപ്പ് നാം കണ്ടതാണ്. തൊഴിലാളികളെ കിട്ടാൻ ഇല്ലാതെ കൃഷിഭൂമി തരിശായി കിടക്കുന്നതിലല്ല യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലാണ് എതിർപ്പ് വന്നത്. അതിൻ്റെയൊക്കെ ഫലം എന്തായി? കേരളത്തിൽ തന്നെ നമ്മുടെ കൃഷിമൂന്നിലൊന്നായി ചുരുങ്ങി - കാർഷിക രംഗത്തും വിപണന രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമില്ലാതെ നമ്മൾക്ക് നിൽക്കാൻ ആവില്ല. പിന്നെ മറ്റൊരു കാര്യം - ഈ ബില്ല് ഒട്ടും ബാധിക്കാത്ത സ്ഥലമാണ് കേരളം.കാരണം നമ്മൾക്ക് മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാനായി ഒന്നുമില്ല. ഒരു പക്ഷേ ഇടത്തട്ടുകാരെ ഒഴിവാക്കി നേരിട്ട് കർഷകൻ മാർക്കറ്റിൽ എത്തിയാൽ ഏറെ പ്രയോജനം ലഭിക്കുന്നത് കേരളത്തിന് ആയിരിക്കും. പിന്നെ എതിർക്കുക എന്നത് കേരളീയൻ്റെ ഒരു പൊതു സ്വഭാവം   രസകരമായ ഒരു കാര്യം കൂടി - സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ നാളുകളിൽ ദൂരദർശനിൽ നടന്ന ഒരു ചർച്ച ഞാൻ കാണുവാനിടയായി. അതിൽ ഒരു സൈദ്ധാന്തികൻ ആഗോളവൽക്കരണത്തിനും കോർപ്പറേറ്റ് വിമതൻമാർക്കും എതിരെ ആഞ്ഞടിക്കുന്നു. തുടർന്ന് അന്നേ ദിവസം തന്നെ റിലയൻസിൻ്റെ മാളിൽ നിന്ന് അദ്ഹേം സാധനങ്ങളും വാങ്ങുന്നത് കാണാൻ ഇടയായി. എന്നെ അറിയാവുന്ന അദ് ദേഹം പെട്ടെന്ന് റാക്കുകൾക്ക് ഇടയിലേക്ക് മറയുന്നതാണ് കാണാൻ കഴിഞ്ഞത്. ചില സാധനങ്ങൾ നമ്മുടെ സാധാരണകകളിൽ നിന്നോ മാർക്കറ്റിൽ നിന്നോ കിട്ടുന്നതിനെക്കാൾ ഗുണനിലവാരത്തിൽ കിട്ടിയെന്ന് വരാം.അത് വാങ്ങുന്നതിൽ തെറ്റുമില്ല. പക്ഷേ ജനത്തിൻ്റെ മുമ്പിൽ കാണിക്കുന്ന അന്ധമായ നിലപാടുകളും വാദകോലാഹലങ്ങളുമാണ് പ്രശ്നം. അതു കൊണ്ട് കാർഷിക ബിൽ പ്രതിഷേധം ഉണ്ടാകും. അത് ശക്തമായ ഒരു പ്രക്ഷോഭം ആകാൻ സാധ്യതയില്ല എന്നാണ് സൂചന നൽകുന്നത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (1 hour ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (2 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (2 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (2 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (2 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (2 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (2 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (3 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (3 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (3 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (3 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (4 hours ago)

Malayali Vartha Recommends