Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ആ വലിയ സഖാവിന്റെ ഭാര്യയെ ഒടുവില്‍ സിപിഎം രക്ഷപെടുത്തി; പ്രവാസി മലയാളിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാനിടയായ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ കേസില്‍ സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്ക് ക്ലീന്‍ ചീട്ടു നല്‍കി

01 OCTOBER 2020 04:34 PM IST
മലയാളി വാര്‍ത്ത

പ്രവാസി മലയാളിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാനിടയായ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ കേസില്‍ സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്ക് ക്ലീന്‍ ചീട്ടു നല്‍കി പാര്‍ട്ടി കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. കേരളത്തിലും സിപിഎമ്മിലും കോളിളമുണ്ടാക്കിയ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ സംരഭകന്‍ സാജന്‍ ആത്മഹത്യ ചെയ്തത് സാമ്പത്തിക കടബാധ്യതകൊണ്ടും കുടുംബപ്രശ്നങ്ങള്‍ കൊണ്ടുമാണെന്ന് വിധിയെഴുതി വലിയ സഖാവിന്റെ ഭാര്യയെ സിപിഎം രക്ഷപ്പെടുത്തി.

ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച അപൂര്‍വ കേസ് ഇതോടെ ഫ്രീസറായിയിരിക്കുന്നു. പികെ ശ്യാമള ചെയര്‍പേഴ്സണായ ആന്തൂര്‍ നഗരസഭ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണം തടസപ്പെടുത്തിയ സംഭവങ്ങള്‍ അക്കമിട്ടു നിരത്ത് സാജന്‍ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിനെ തമസ്‌കരിച്ചുകൊണ്ടാണ് പാര്‍ട്ടി കോടതി സിപിഎമ്മിലെ പ്രബല കുടുംബത്തിന് അനുകൂലമായി വിധിയെഴുതിയത്.

സിപിഎം വനിതാ വിഭാഗം നേതാവും അധ്യാപികയുമായ നഗരസഭാധ്യക്ഷ പികെ ശ്യാമള കുറ്റക്കാരിയല്ലെന്ന നിലപാടായിരുന്നു തുടക്കം മുതലല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയുമൊക്കെ. ഗോവിന്ദന്റെ രാഷ്ട്രീയ ശത്രവായ പി ജയരാജനും സാജന്‍ പാറയിലും തമ്മിലുണ്ടായിരുന്ന അടുപ്പത്തിലെ വൈരാഗ്യം തീര്‍ക്കല്‍കൂടിയായിരുന്നു കണ്‍വന്‍ഷന്‍ സെന്റര്‍ വിഷയത്തില്‍ ശ്യാമളയുടേത്. കണ്‍വന്‍ഷന്‍ സെന്റര്‍ തുരമ്പെടുത്താലും സ്തൂപമായി നിന്നാലും അനുമതി നല്‍കില്ലെന്ന പരസ്യനിലപാടില്‍ മനനൊന്താണ് സാജന്‍ ജീവനൊടുക്കിയത്. വിവാദം കത്തിയമര്‍പ്പോഴൊക്കെ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എംവി ഗോവിന്ദന്റെ ഭാര്യയെ സിപിഎമ്മിനു തള്ളിപ്പറയാനാകില്ല.

ആന്തൂര്‍ നഗരസഭയില്‍നിന്നു ലഭിക്കേണ്ട ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിലെ ഒപ്പ് വൈകിയതിന്റെ ഒറ്റ നിമിഷത്തെ നിരാശയല്ല, മാസങ്ങളായി അവര്‍ നടത്തിയ മാനസിക പീഡനമാണു സാജനെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്ന് സാജന്റെ ഭാര്യ തുടരെ ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടി അതു മുഖവിലയ്ക്കെടുത്തില്ല.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയില്‍ അനുമതി നേടിയെടുത്താലും അവരുടെ എതിര്‍പ്പ് നിലനില്‍ക്കെ ആന്തൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന ആശങ്കകൂടിയാണ് സാജനെ ആത്മഹത്യയിലേക്കു നയിച്ചത്.

20 വര്‍ഷത്തോളം നൈജീരിയയില്‍ ഒരു ജന്‍മം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ 18 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്റര്‍ ആക്രമിക്കപ്പെടുമോ എന്നു വരെ സാജന്‍ ഭയപ്പെട്ടിരുന്നു. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി ഒരു സംരംഭം തുടങ്ങി അതില്‍നിന്ന് ഒരു രൂപ പോലും വരുമാനം കിട്ടില്ല എന്നു ഭയപ്പെടുന്ന സമയത്താണു നഗരസഭാധ്യക്ഷ ശ്യാമള സാജന്റെ മുഖത്തു നോക്കി പറഞ്ഞത് ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ലായെന്ന്. സഖാക്കള്‍ എല്ലാ തെറ്റുകള്‍ക്കും അതീതരാണെന്ന് സിപിഎം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ കുതിപ്പ്  (3 minutes ago)

RAHUL ON FIRE...!CPM-ക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് രാഹുൽ, തെളിവ് സഹിതം നിരത്തി ഞെട്ടി സതീശൻ..! കൈയ്യടിച്ച് 'അമ്മ  (7 minutes ago)

വാടക ക്വാർട്ടേഴ്സിൽനിന്ന് ഒന്നര കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു  (11 minutes ago)

അരമനയുടെ തിണ്ണനിരങ്ങാന്‍ നടക്കുന്നവന്‍ ! പിണറായിയെ ബോംബെറിഞ്ഞ് തീര്‍ക്കണം കമ്മികളുടെ കുരുപൊട്ടിച്ച് കന്യാസ്ത്രീ  (16 minutes ago)

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു  (18 minutes ago)

ബന്ധുജനങ്ങളുമായി ഒത്തുചേരൽ, തൊഴിൽ രംഗത്ത് വിജയം, ദാമ്പത്യ ഐക്യം, ധനപരമായ ലാഭം എന്നിവ ഇന്ന് ഉണ്ടാകും.  (37 minutes ago)

125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത  (46 minutes ago)

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ  (1 hour ago)

തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തു; പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചു; രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുത  (1 hour ago)

ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി  (1 hour ago)

സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....  (1 hour ago)

കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്ന് നിഗമനം  (1 hour ago)

ചാവേറുകളെ കൂട്ടത്തോടെ ഇറക്കാൻ ഉമറിന്റെ വീഡിയോ പുറത്ത്..! സെല്ലിൽ Dr അഹമ്മദിനെ കാലേവാരി തറയിലടിച്ച് തടവുകാർ  (2 hours ago)

170ലധികം വീടുകൾ നശിച്ചു,  (2 hours ago)

Malayali Vartha Recommends