ഭര്‍ത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിര്‍ബന്ധമില്ല... ഭര്‍ത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി

ഭര്‍ത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിര്‍ബന്ധമില്ല... ഭര്‍ത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. ദാമ്പത്യതര്‍ക്കവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സുപ്രീംകോടതിയുടെതന്നെ 2006-ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിപറഞ്ഞത്.ഗാര്‍ഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിര്‍വചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്.
ഭര്‍ത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്‌ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടില്‍മാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006-ലെ വിധി. എന്നാല്‍, ഭര്‍ത്താവിന്റെ ബന്ധുവീടാണെങ്കില്‍പ്പോലും അതില്‍ ദമ്പതിമാര്‍ മുമ്പ് താമസിച്ചതാണെങ്കില്‍ ഭാര്യക്ക് തുടര്‍ന്നും താമസാവകാശമുണ്ടെന്നാണ് മൂന്നംഗ ബെഞ്ചിന്റെ വിധി. മകന്റെ ഭാര്യക്കെതിരേ ഡല്‍ഹിയിലെ സതീഷ് ചന്ദ്ര അഹൂജ നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്.
വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. ഇതിനിടെ അവര്‍ തമ്മില്‍ അകലുകയും വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി.
"
https://www.facebook.com/Malayalivartha























