തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത് 25 ലക്ഷം രൂപക്ക്; ബോംബെ അധോലോക സംഘത്തിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്; തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എ

തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ഞെട്ടിക്കുന്ന വിവരം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എ. വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. ബോംബെ ബന്ധമുള്ള പാപ്പിനിശേരി സ്വദേശിയാണ് തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നും 25 ലക്ഷം രൂപക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്നും കെ എം ഷാജി അറിയിക്കുകയുണ്ടായി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നതായും നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ ഭീഷണിയെന്നും ഷാജി വ്യക്തമാക്കി . പുറത്തുവിടാനിരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ള ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും വധ ഗൂഢാലോചന വ്യക്തമാകുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടുകയും ചെയ്തു . ഇക്കാര്യം കെ എം ഷാജി പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് അറിയിച്ചു. ശബ്ദസന്ദേശമടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി .
https://www.facebook.com/Malayalivartha