Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'മന്ത്രി കടകംപള്ളി സുരേന്ദ്രൻ യാഥാർഥ്യം ജനങ്ങളിൽ നിന്നും ഒളിപ്പിച്ചുവെച്ച് സ്വയം കയ്യടി നേടാൻ ശ്രമിക്കുകയാണ്...' വിമാനത്താവളം പിടിച്ചെടുക്കാൻ കേരള സർക്കാർ ഏതറ്റം വരെയും പോകുമെന്ന് കുമ്മനം

20 OCTOBER 2020 01:49 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്തിന് പിന്നാലെ കേരളം രാഷ്ട്രീയം വിവാദങ്ങളുടെ കൊടുമുടികളാണ് കാണുവാൻ സാധിക്കുന്നത്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ. 'സ്വർണ്ണക്കടത്തിന്റെ ജാള്യത മറച്ച് വെച്ച് ജനശ്രദ്ധ മാറ്റാനാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതിയെന്നും വിറ്റുവെന്നും മറ്റും പച്ചനുണകൾ പ്രചരിപ്പിക്കുന്നത്' എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വികസനച്ചിറക് അരിയുന്നവർ !

സ്വർണ്ണക്കടത്തിന്റെ ജാള്യത മറച്ച് വെച്ച് ജനശ്രദ്ധ മാറ്റാനാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതിയെന്നും വിറ്റുവെന്നും മറ്റും പച്ചനുണകൾ പ്രചരിപ്പിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യാഥാർഥ്യം ജനങ്ങളിൽ നിന്നും ഒളിപ്പിച്ചുവെച്ച് സ്വയം കയ്യടി നേടാൻ ശ്രമിക്കുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് കൊടുത്തത് രഹസ്യമായല്ല. എല്ലാവിധ നടപടിക്രമങ്ങളും നിയമപരമായ കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ടാണ്. ഹൈക്കോടതിയും അംഗീകരിച്ചുകഴിഞ്ഞു. വിമാനത്താവളം പിടിച്ചെടുക്കാൻ കേരള സർക്കാർ ഏതറ്റം വരെയും പോകുമെന്നാണ് ഇപ്പോൾ മന്ത്രി കടകംപള്ളി പറയുന്നത്. ലേലത്തിൽ പങ്കുകൊണ്ട് എല്ലാ കൈമാറ്റ വ്യവസ്ഥകളും അംഗീകരിച്ച കേരള സർക്കാർ, തൊറ്റുകഴിഞ്ഞപ്പോൾ ലേലം ശരിയായില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം ? കേരള സർക്കാർ നടത്തുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. പലതും പൂട്ടി. വിദേശ കൺസൾട്ടൻസി കമ്പനികൾക്ക് പല പ്രോജക്ടുകളും തീറെഴുതിക്കൊടുത്തു. നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ കോടികൾ കേരള സർക്കാർ മുടക്കുന്നു.

വസ്തുതകൾ ഇതായിരിക്കെ, വിമാനത്താവളത്തെ ലാഭകരമാക്കാനും, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും, വികസിപ്പിക്കാനും ഒരു സ്വകാര്യ കമ്പനി തയ്യാറാകുമ്പോൾ കേരള സർക്കാർ ഇടംകോലിട്ട് മുടക്കാൻ നോക്കുന്നത് ഇവിടെ മാത്രം നാം കാണുന്ന പ്രതിഭാസമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ വൻകിട പ്രൊജക്റ്റുകൾക്ക് വാതിലുകൾ തുറന്നിടുന്നു.

തിരുവനന്തപുരം എയർപോർട്ട് വികസനത്തിന് ഇടങ്കോലിട്ട് ഏതറ്റം വരെയും പോകും എന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടത് സ്വന്തം മണ്ഡലത്തിലെ സൈനിക സ്കൂളിന് സംസ്ഥാനം കൊടുക്കാനുള്ള തുക നൽകി സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷിക്കുക എന്നുള്ളതാണ്

ഉത്തർ പ്രദേശിൽ 78 പ്രോജക്റ്റുകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മറ്റ് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തതോടെ ലാഭകരമായി.വിമാനത്താവളം വിപുലമായ സൗകര്യങ്ങളോടെ വികസിപ്പിച്ചാൽ അത് തലസ്ഥാന നഗരിയുടെ വികസന സ്വപ്നങ്ങളാണ്
സാക്ഷാത്കരിക്കുന്നത്.

അടുത്ത കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇരുളടഞ്ഞ നഗരത്തിന് വേണ്ടിയാണോ സിപിഎം നിലനിൽക്കുന്നതെന്ന് വോട്ടർമാരോട് വ്യക്തമാക്കേണ്ടി വരും. തിരുവനന്തപുരത്തിന്റെ വികസനച്ചിറകുകൾ വിരിയണോ അതോ അരിയണോ ? അതാകട്ടെ അടുത്ത കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മുന്നിലെ ചോദ്യം!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (4 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (4 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (4 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (4 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (4 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (5 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (5 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (7 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (7 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (8 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (8 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (8 hours ago)

Malayali Vartha Recommends