Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ആ വെളിപ്പെടുത്തൽ വൻ വിവാദത്തിലേക്ക്; ജലീലിനെതിരെ പ്രതിഷേധം കടുക്കുന്നു, പ്രവാസിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയത് വിവാദത്തിലേക്ക്

22 OCTOBER 2020 04:24 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തൽ വൻ വിവാദത്തിലായിരിക്കുന്നത്. യാസറിന്റെ കുടുംബം മന്ത്രിയുടെ ഓഫീസിന് മുൻപിൽ സത്യാഗ്രഹം നടത്തും എന്ന വാർത്ത പുറത്തു വരുന്നു . മൊഴിയില്‍ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്ന പേരില്‍ ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ സഹായം തേടിയെന്നാണ് സ്വപ്‌നയുടെ മൊഴി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യന്‍ പൗരനെ നാടുകടത്താന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.മന്ത്രി കെ.ടി. ജലീലിനെതിരേ ഗള്‍ഫില്‍നിന്ന് സാമൂഹികമാധ്യമങ്ങളില്‍ സന്ദേശമിട്ട യുവാവിന്റെ വീട്ടില്‍ ആറുമാസംമുന്‍പ് രണ്ടുതവണ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ദുബായില്‍ ജോലിചെയ്യുന്ന വട്ടംകുളത്തെ മുസ്‌ലിംലീഗ് നേതാവ് എം.കെ.എം. അലിയുടെ മകന്‍ യാസര്‍ അറാഫത്തിന്റെ വീട്ടിലാണ് പോലീസ് തിരച്ചിലിനെത്തിയത്. കോണ്‍സലേറ്റുമായി ബന്ധപ്പെട്ട് യുവാവിനെ നാടുകടത്താന്‍ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടതായ വാര്‍ത്ത പുറത്തുവന്നതോടെയാണ് യുവാവിന്റെ വീട്ടുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവിനെ നാടുകടത്താന്‍ മന്ത്രി ശ്രമിച്ചുവെന്ന് സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലിലുള്ള സ്വപ്‌ന സുരേഷ് മൊഴിനല്‍കിയിരുന്നു. സ്വന്തം മണ്ഡലത്തില്‍പ്പെട്ട ഒരു യുവാവിനെ ഇത്തരത്തില്‍ നാടുകടത്താന്‍ മന്ത്രി ഇടപെട്ടതിനെതിരേ യുവാവിന്റെ വീട്ടുകാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

യാസര്‍ അറാഫത്തിനെനാടുകടത്താന്‍ കോണ്‍സല്‍ ജനറലുമായും സ്വപ്‌നാസുരേഷുമായും മന്ത്രി ബന്ധപ്പെട്ടെന്നായിരുന്നു മൊഴി. ഇത്തരമൊരു വാര്‍ത്ത തങ്ങളെ ഞെട്ടിച്ചെന്ന് എം.കെ.എം. അലി പറഞ്ഞു. മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ എന്തുശിക്ഷയും നല്‍കാം. എന്നാല്‍ നാടുകടത്തുന്ന രീതിയിലുള്ള നടപടി അംഗീകരിക്കാനാവില്ല. വിദേശത്തും സ്വദേശത്തുമുള്ള നിരവധിപേര്‍ അംഗങ്ങളായ കൊണ്ടോട്ടി കൂട്ടായ്മ എന്ന പേജില്‍ പലരെയുംപോലെ യാസറും രാഷ്ട്രീയപോസ്റ്റുകള്‍ ഇടാറുണ്ട്. ഇതിന്റെ പേരില്‍ ആറുമാസം മുന്‍പ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനെന്നുപറഞ്ഞ് രണ്ടുതവണ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ തങ്ങളെന്തുതെറ്റാണ് ചെയ്തത് അലി ചോദിച്ചു. നിയമവിരുദ്ധമായ ഇടപെടലുകളും തന്റെ മകനെ നാടുകടത്താനുമുള്ള ശ്രമവുമുണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരേ നിയമപോരാട്ടം നടത്തുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നും എം.കെ.എം. അലി പറഞ്ഞു. മന്ത്രി നടത്തിയത് ഹീനമായ നടപടിയാണെന്നും ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ കുടുംബം വ്യാഴാഴ്ച ധര്‍ണ നടത്തുമെന്നും യാസറിന്റെ പിതാവ് എം.കെ.എം. അലി അറിയിച്ചു.

അതെ സമയം അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നിയിരുന്നു. 'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്' എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലൂടെയാണ് വിശദീകരിച്ചിരിക്കുന്നത്. റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ കുറിച്ചു. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ജലീല്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (21 minutes ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (33 minutes ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (36 minutes ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (47 minutes ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (53 minutes ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (1 hour ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (1 hour ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (1 hour ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (1 hour ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (2 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (2 hours ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (2 hours ago)

കായംകുളത്ത് എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയിലായി  (2 hours ago)

Malayali Vartha Recommends