കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകി . പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ മൃതദേഹമാണ് അഴുകിയത്

കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകി . പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ മൃതദേഹമാണ് അഴുകിയത്. സംഭവത്തിൽ വള്ളിക്കുന്നം പോലീസ് കേസെടുത്തു.
മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. . സംഭവത്തെക്കുറിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
പോസ്റ്റ്മോർട്ടത്തിനു മുന്നോടിയായി കൊവിഡ് പരിശോധന ഫലം ലഭ്യമാകേണ്ടതുകൊണ്ടാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഫലം ലഭ്യമായതി തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha