ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ യുവാവിന്റെ പരാതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് പത്തനംതിട്ട കുടുംബക്കോടതി. ഭാര്യയുടെ വിവാഹേതര ബന്ധം വ്യക്തിജീവിതം തകര്‍ത്തുവെന്ന യുവാവിന്റെ പരാതിയിലാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് വിധി പ്രഖ്യാപിച്ചത്. മരട് സ്വദേശിയാണ് പരാതി നല്‍കിയത്. വഞ്ചന, മാനസിക പീഡനം തുടങ്ങിയവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2018 ജൂലായിലാണ് യുവാവ് ഹര്‍ജി നല്‍കിയത്. അന്നുമുതലുള്ള ആറ് ശതമാനം പലിശയും നല്‍കണം. യുവതിയുടെ അമ്മ, സഹോദരന്മാര്‍, സുഹൃത്ത് എന്നിവരെയും നഷ്ടപരിഹാരം നല്‍കുന്നതില്‍ ബാദ്ധ്യസ്ഥരാക്കിയിട്ടുണ്ട്.
വിവാഹ സമയത്ത് വരന്റെ കുടുംബം യുവതിക്ക് നല്‍കിയ 32 ഗ്രാം സ്വര്‍ണാഭരണം അല്ലെങ്കില്‍ അതിന്റെ വിപണി മൂല്യത്തിന്റെ ആറ് ശതമാനം പലിശ സഹിതം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടര്‍ന്നു, മുന്‍പ് ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ചു, വിവാഹശേഷവും ഗര്‍ഭച്ഛിദ്രം ചെയ്തു എന്നിങ്ങനെയാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha


























