Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്കറിന്റെ പദ്ധതി പൊളിഞ്ഞത് ഇഡിയുടെ വരവോടെ; സ്വപ്നയുടേയും ശിവശങ്കറിന്റേയും അമ്പരപ്പിക്കുന്ന ബിസിനസ് പദ്ധതി

27 OCTOBER 2020 08:16 AM IST
മലയാളി വാര്‍ത്ത

ഈ സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് പിടികൂടിയില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനേയും സര്‍വ മലയാളികളേയും കബളിപ്പിച്ച് സ്വപ്നയും ശിവശങ്കറും ഇപ്പോഴും നാട് മുടിച്ചേനെ. കസ്റ്റംസിന് പുറേ വന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വപ്നയുടേയും ശിവശങ്കറിന്റേയും കടല്‍ കടന്നുള്ള തരികിടകള്‍ കണ്ടുപിടിച്ചത്. സംസ്ഥാനത്തിന്റെ ഐടി സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ ദുബായില്‍ സ്വപ്നയുടെ സഹായത്തോടെ ഐടി ബിസിനസ് തുടങ്ങാനാണ് ശിവശങ്കര്‍ പദ്ധതിയിട്ടത്. അതിനായി നിരവധി അറബികളുമായി ചര്‍ച്ച നടത്തി. സ്വപ്നയുടേയും ശിവശങ്കറിന്റേയും പ്ലാന്‍ കേട്ട് അറബികളുടെ കണ്ണ് തള്ളിപ്പോയി. റിട്ടേഡ് ആകുന്ന സമയത്ത് ഐടി ബിസിനസുമായി ദുബായില്‍ അടിച്ച് പൊളിക്കാനായിരുന്നു മോഹം.

സ്വപ്‌നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് ഇ.ഡിയാണ് കണ്ടെത്തിയത്. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍.

വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്. ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്‌നോപാര്‍ക്കില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാര്‍ക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു.

ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള കെ ഫോണ്‍ പദ്ധതിയില്‍ ശിവശങ്കറിന്റെ വഴിവിട്ട ഇടപെടല്‍ ദുരൂഹമാണെന്ന് ഇ.ഡി വ്യക്തമാക്കി. ടെന്‍ഡറിലേതിനെക്കാള്‍ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെന്‍ഡര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഉറപ്പിക്കാന്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറിന് ശിവശങ്കര്‍ നിര്‍ദേശം നല്‍കി. മന്ത്രിസഭ ടെന്‍ഡറിന് പിന്നീട് അനുമതി നല്‍കി.

ഏഴു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നാണ് വാദം. എന്നാല്‍, ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എന്‍.സി മേനോന്റെ കമ്പനിയും ടെന്‍ഡറിനുണ്ടായിരുന്നു.

അതേസമയം നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിന്‍സ് കെ.ഹമീദിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. ഇന്നലെ അറസ്റ്റു ചെയ്തു. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയതോടെ ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പത്താം പ്രതി റബിന്‍സാണ് യു.എ.ഇയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയതിന്റെ സൂത്രധാരന്‍. അഞ്ചാം പ്രതിയായ കെ.ടി. റെമീസ്, ആറാം പ്രതിയായ എ.എം. ജലാല്‍ എന്നിവരുമായി ഗൂഢാലോചന നടത്തി സ്വര്‍ണക്കടത്തിനുള്ള പണവും സമാഹരിച്ചു. കേസില്‍ റബിന്‍സിന്റെ പങ്ക് വ്യക്തമായതോടെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ബ്‌ളൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റബിന്‍സിനെ നാടുകടത്തുന്നത് വൈകി.

ഇതോടൊപ്പം ശിവശങ്കറിന്റെ ദുബായ് ബിസിനസ് ചൂട് പിടിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയ്ക്ക് 24 മണിക്കൂര്‍ ബാക്കി നില്‍ക്കേയാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍. എന്തായാലും കോള് തന്നെ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends