Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

28 OCTOBER 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നീക്കം തുടങ്ങി.

തദ്ദേശ തെരഞ്ഞടുപ്പിനെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെയും ക്ലീന്‍ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരനെക്കാളും വലിയ സ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ തെളിവാണ് കേന്ദ്രമന്ത്രി മുരളീധരനെതിരെയുണ്ടായ വിജിലന്‍സ് അന്വേഷണം.

മലയാളിവാര്‍ത്ത മുമ്പ് റിപ്പോര്‍ട്ട് ചെയ്തതു പോലെ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിര്‍ക്കാനോ താത്പര്യമില്ല. അവര്‍ക്ക് മുന്നിലുള്ളത് രാഹുല്‍ഗാന്ധിയുടെ സ്വന്തം സ്‌റ്റേറ്റായ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്.

ഇതിന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ ഫോര്‍മുല ഇതാണ്. അതായത് 2023 ല്‍ ഐ.എ. എസ് ജോലിയില്‍ നിന്നും വിരമിക്കുന്ന എം. ശിവശങ്കര്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി നടത്തിയ തട്ടിപ്പാണ് സ്വര്‍ണ്ണക്കടത്ത് എന്ന നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ്. അതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു . ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി വിജയന്‍ ശക്തനും കരുത്തനുമായി രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയത്.

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഭരിക്കുന്ന മഹാരാഷ്ട്രാ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ പോലെ കേരളവും സി ബി ഐക്കെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടങ്ങിയത്. അതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ കേരളത്തിലെ സി പി എമ്മിന് കഴിഞ്ഞു. പോളിറ്റ് ബ്യൂറോയുടെ പരിഗണനക്ക് സി ബി ഐ,സര്‍ക്കാര്‍ പോര് എത്തിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയിലേ ക്കുയര്‍ന്നു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ തന്നെ പിണറായിയുമായി സംസാരിച്ചുവെന്നാണ് വിവരം. കോണ്‍ഗ്രസുമായി പൂര്‍ണമായി തെറ്റി നില്‍ക്കുന്ന പിണറായിയെ ഒരു കാരണവശാലും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാതിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കാരണം സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.

പിണറായിയുടെ പ്രഖ്യാപിത ശുതു കേന്ദ്രമന്ത്രി മുരളീധരനാണ്.അദ്ദേഹത്തിനെതിരെ എല്‍ ഡി എഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദള്‍ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതി കേന്ദ്ര വിജിലന്‍സ് ഓഫീസറെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിണറായി സ്തുതിയുടെ ഭാഗമാണ്. അബുദാബിയില്‍ നടന്ന മന്ത്രിതല കോണ്‍ഫറന്‍സില്‍ പി. ആര്‍. ഏജന്‍സിയുടെ പ്രതിനിധിയായ യുവതിയെ പങ്കെടുപ്പിച്ചെന്ന ആരോപണമാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുരളീധരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

ശിവശങ്കറും സ്വപനയും 2023 ന് ശേഷം യുഎഇയില്‍ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷന്‍ യു എ ഇയില്‍ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കര്‍ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകര്‍ക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോണ്‍ പദധതിയില്‍ ടെന്‍ഡറിനെക്കാള്‍ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കര്‍ കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെണ്ടര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ നല്‍കാന്‍ ശിവശങ്കര്‍ കാണിച്ച ധ്യതിയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ കമ്പനികള്‍ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends