ശബരിമലയില്‍ ക്യൂ നില്‍ക്കേണ്ട.... പ്രസാദം ഇനി വീട്ടിലെത്തും.... ശബരിമലയിലെ പ്രസാദം തപാലില്‍ വീട്ടില്‍ എത്തിക്കും..... സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക, ഇന്ന് മുതല്‍ ബുക്കിംഗ് തുടങ്ങും

ശബരിമലയില്‍ ക്യൂ നില്‍ക്കേണ്ട.... പ്രസാദം ഇനി വീട്ടിലെത്തും. ശബരിമലയിലെ പ്രസാദം തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. തപാല്‍ വകുപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണിത്.
സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ പേയ്മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം.
സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. ഇന്ന് മുതല്‍ ബുക്കിംഗ് തുടങ്ങും. നവംബര്‍ 16 മുതല്‍ കിറ്റയച്ചു തുടങ്ങും.
https://www.facebook.com/Malayalivartha