ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. മനു മനോജാണ് (24) ആത്മഹത്യ ചെയ്തത്. തൊടുപുഴ മുട്ടം ജയിലിലാണ് തൂങ്ങിമരിച്ചത്. മുട്ടത്തെ ജില്ലാ ജയിലില്‍ തടവിലായിരുന്ന പ്രതി ഇന്ന് വൈകുന്നേരെ നാലു മണിയോടെയാണ് ആത്മഹത്യ ചെയ്തത്. കുളി കഴിഞ്ഞ് അലക്കിയ തുണി വിരിക്കാന്‍ ജയിലിന്റെ മുകള്‍ഭാഗത്തേക്ക് പോയ മനു, ഉടുമുണ്ടും തോര്‍ത്തും ചേര്‍ത്ത് കുരുക്കിട്ട് ആത്മഹത്യ ചെയ്തുവെന്നാണ് ജില്ല ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.ഉടന്‍ തന്നെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തുണി ഉണക്കാന്‍ ജയിലിന് മുകളിലേക്ക് തടവുകാരെ അയക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ ജയില്‍ ജീവനക്കാര്‍ പ്രതിയുടെ ഒപ്പം പോകാറുണ്ട്. എന്നാല്‍ മനു ഒറ്റയ്ക്കാണ് പോയത്. കോവിഡ് കാരണം ജീവനക്കാര്‍ കുറവായിരു്ന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്്കുന്ന വിശദീകരണം.
മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോകും. കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നു പ്രതി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം പീഡനത്തിന് ഇരയായ നരിയമ്പാറ സ്വദേശിനി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha