കാത്തിരിക്കാം... കോടിയേരിയും പിണറായിയും അധികാരസ്ഥാനങ്ങള്‍ ഒഴിയണമെന്ന ആവശ്യവുമായി സിപിഎം അണികള്‍; വി എസ് അച്യുതാനന്ദന് ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഇവരൊന്നും കസേരയില്‍ കാണില്ലെന്ന് പറയുന്നവരും കുറവല്ല

സി.പി.എം. സംസ്ഥാന നേതൃയോഗങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കാന്‍ പോകുമ്പോള്‍ കോടിയേരിയും പിണറായിയും അധികാരസ്ഥാനങ്ങള്‍ ഒഴിയണമെന്ന ആവശ്യവുമായി സിപിഎം അണികള്‍. മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, എ. കെ. ബാലന്‍,തോമസ് ഐസക്ക് തുടങ്ങിയവര്‍ കളങ്കിതര്‍ പുറത്തുപ്പോകണം എന്ന നിലപാടില്‍ തന്നെയാണ് നില കൊള്ളുന്നത്. എന്നാല്‍ പിണറായിയുടെയും കോടിയേരിയുടെയും അധികാര സ്വാധീനം ഭയന്ന് ഇവരാരും പരസ്യമായി പ്രതികരിക്കുന്നില്ല എന്ന് മാത്രം.
സി പി എമ്മിന്റെ സാധാരണ അണികളെ സംബന്ധിച്ചടത്തോളം പിണറായിയും കോടിയേരിയും മാറിനില്‍ക്കണം എന്ന അഭിപ്രായം തന്നെയാണ് ഉള്ളത്. പാര്‍ട്ടിയുടെ കടുത്ത അനുഭാവികള്‍ ഇവരെ തള്ളി പറയുന്നു. വി എസ് അച്യുതാനന്ദന് ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഇവരൊന്നും കസേരയില്‍ കാണില്ലെന്ന് പറയുന്നവരും കുറവല്ല. രോഗ ബാധിതനായ അച്ചുതാനന്ദന്‍ മകന്റെ തടവറയിലാണ്. പിണറായിക്കെതിരെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പോലും അദ്ദേഹത്തെ മകന്‍ സമ്മതിക്കുന്നില്ല. അച്യുതാനന്ദന്റെ വില കേരളം ഇപ്പോഴാണ് മനസിലാക്കുന്നത്.
മകനെതിരേയുള്ള കേസുകളില്‍ രക്ഷകനായോ സഹായിയായോ താനുണ്ടാവില്ലെന്ന് കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തില്‍ത്തന്നെ കോടിയേരി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് പാര്‍ട്ടിയുടെ നിലപാടായി അംഗീകരിച്ചത്. കേസും അന്വേഷണവും അന്നത്തെക്കാള്‍ ഇന്ന് രൂക്ഷമായി. കോടിയേരിക്ക് ആരോഗ്യപ്രശ്‌നങ്ങളും കൂടി. ശ്രദ്ധവേണമെന്ന് ഡോക്ടറും നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍, സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം തത്കാലം അവധി എടുക്കുമെന്ന് സൂചനകളുണ്ട്. നേരത്തേ അസുഖം വന്നപ്പോള്‍ത്തന്നെ മാറിനില്‍ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത് തള്ളി, പാര്‍ട്ടി സെന്റര്‍ എന്ന നിലയില്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൂട്ടായി സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാമെന്നാണ് തീരുമാനിച്ചത്.
രാഷ്ട്രീയമായി പ്രതിരോധത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതി കോടിയേരിക്ക് ഇപ്പോഴില്ല. പാര്‍ട്ടിവേദികളില്‍ അദ്ദേഹത്തിന്റെ അഭാവമുണ്ടായാല്‍ അത് ജനങ്ങളെ നേരിടുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്ന് യു.ഡി.എഫും ബി.ജെ.പി.യും പ്രചരിപ്പിക്കാനും സാധ്യതയുണ്ട്. ഒന്നുകില്‍ രോഗം മറന്നും പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരി തയ്യാറാവണം. അല്ലെങ്കില്‍ തത്കാലം അവധിയെടുക്കണം. രണ്ടായാലും കോടിയേരിയെ പൂര്‍ണമായി കൂടെനിര്‍ത്തിയുള്ള നിലപാടാണ് സി.പി.എം. സ്വീകരിക്കുക.സോണിയാ ഗാന്ധിയുടെ അവസ്ഥയിലാണ് ഇന്ന് കോടിയേരി. പിണറായിയും സമാന അവസ്ഥയില്‍ തന്നെയാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുമ്പോള്‍ നേതൃതലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. കോടിയേരിയും പിണറായിയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം എ.കെ.ജി.സെന്ററില്‍ ഒത്തുചേര്‍ന്ന് പ്രതിരോധത്തിന്റെ വഴിതേടിയിട്ടുണ്ട്. മന്ത്രിമാരുടെ യോഗംവിളിച്ച് ഇ.ഡി.യുടെ അതിരുവിട്ട രീതിയെ നേരിടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ കെ.റ്റി. ജലീല്‍ ഒഴികെയുള്ള മന്ത്രിമാര്‍ അതിന് തയ്യാറായില്ല. കെ.റ്റി. ജലീല്‍ ആകട്ടെ പാര്‍ട്ടി അംഗമല്ല. അദ്ദേഹം ആരോപണത്തിന്റെ നിഴലിലുമാണ്. ഇ.ഡിയെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക വഴി അദ്ദേഹം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലാകുമ്പോള്‍ ജലീല്‍ ഇപ്രകാരം പ്രവര്‍ത്തിച്ചത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
ബിനീഷിന്റെ വീട്ടിലെ ഇ.ഡി. പരിശോധന മനുഷ്യാവകാശംപോലും ലംഘിക്കുന്ന വിധത്തിലാണെന്നാണ് സി.പി.എം. വിലയിരുത്തിയത്. അന്വേഷണം രാഷ്ട്രീയലക്ഷ്യത്തോടെ അതിരുവിടുമ്പോള്‍ അതിനെ നേരിടേണ്ടതുണ്ടെന്നാണ് നേതാക്കളുടെ വികാരം. ബിനീഷിന്റെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസും ബാലാവകാശ കമ്മിഷനും ഉടനടി ഇടപെട്ടത് ഇതുകൊണ്ടുകൂടിയാണ്. അവകാശലംഘനവുമായി ജെയിംസ് മാത്യു ഇ.ഡി.ക്കെതിരേ രംഗത്തുവന്നതിന്റെ കാരണവും അതാണ്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലേക്കുള്ള അന്വേഷണം അവര്‍ തുടങ്ങിവെച്ചിട്ടുമുണ്ട്. ഇതെല്ലാം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നാണ് സര്‍ക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. എതിര്‍പ്പുകളെ നേരിട്ട് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചത്.
തീര്‍ത്തും നിരാശയിലാണ് സിപിഎം അണികള്‍. എല്‍ഡി എഫിലെ അണികളും നിരാശരാണ്. ഘടക കക്ഷികള്‍ ഇതിനകം ബഹളം തുടങ്ങി കഴിഞ്ഞു. സി പി ഐയില്‍ കാനം ഒഴികെയുള്ള നേതാക്കള്‍ സിപിഎം നേതാക്കള്‍ക്കെതിരെ രംഗത്തെത്തികഴിഞ്ഞു.
"
https://www.facebook.com/Malayalivartha