തീരദേശവാസികളെ പുനരധിവസിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പുനര്‍ഗേഹം പദ്ധതിയിലെ തൃശ്ശൂര്‍ ജില്ലയിലെ ആദ്യ വീട് കൈമാറി

തീരദേശവാസികളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയിലെ ആദ്യവീട് അഴീക്കോട് സ്വദേശിയായ റഹ്മാന്‍ പഴൂപ്പറമ്പിലിനു കൈമാറി. താക്കോല്‍ ദാനം ഇ.ടി. ടൈസണ്‍ എംഎല്‍എ നിര്‍വഹിച്ചു. വേദിയില്‍ മറ്റ് 5 വീടുകളുടെ താക്കോലും എംഎല്‍എ കൈമാറി.
റഹ്മാനും ഭാര്യ ഫസീലയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം എറിയാട് പഞ്ചായത്തിലെ ഇടിയന്‍ചാലിലായിരന്നു ജീവിച്ചത്. വിദേശത്ത് പോയെങ്കിലും ഒരു വശം തളര്‍ന്നതോടെ തിരികെ വന്നു. വീട് എന്ന സ്വപ്നം ബാക്കിയായി. ഇത് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂന്നു ഗഡുക്കളായി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കി. സുമനസുകളുടെയും സഹായം ലഭിച്ചതോടെ 700 ചതുരശ്ര അടിയില്‍ രണ്ടു മുറികളും മറ്റു അടിസ്ഥാന സൗകര്യമുള്ള വീട് യാഥാര്‍ഥ്യമായി.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍, പഞ്ചായത്ത് അംഗം ജ്യോതി സുനില്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി.ഡി. ലിസി, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ചിപ്പി കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha