ഗര്‍ഭസ്ഥ ശിശുവിനെ 2 ദിവസം മുന്‍പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല; കോവിഡ് ബാധിച്ച അമ്മയും മരിച്ചു

ഗര്‍ഭാവസ്ഥയുടെ ഏഴാംമാസം യുവതിയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ 2 ദിവസം മുന്‍പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ചേര്‍ത്തല പരുത്തിപ്പറമ്പില്‍ റിച്ചാര്‍ഡ് ഡിക്രൂസിന്റെ ഭാര്യയായ ക്രിസ് എന്ന യുവതിയും (30) കഴിഞ്ഞ ബുധനാഴ്ച രാത്രി മരിച്ചു. ക്രിസിന്റെ പിതാവ് ഫോര്‍ട്ട് കൊച്ചി സ്വദേശി ബഞ്ചമിന്‍ 2 ദിവസം മുന്‍പ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
ഒരാഴ്ച മുന്‍പ് പനി കൂടിയതിനെത്തുടര്‍ന്നാണ് ക്രിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ക്രിസ്. മൃതദേഹം മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ചു. മക്കള്‍: എമി, എസ.
https://www.facebook.com/Malayalivartha