രക്തബന്ധുക്കൾ തകർത്തെറിഞ്ഞ സർക്കാർ എന്ന പേരിൽ പിണറായി സർക്കാർ ചരിത്രത്തിൽ ഇടംനേടും; സ്വന്തം പാർട്ടിക്കുള്ളിൽ വിമർശനമുയർന്നാൽ അവരെ വച്ചുപൊറുപ്പിക്കാത്ത പിണറായി, പുറത്തുള്ള തന്നെ വെറുതെ വിടുമോ ? പിണറായി സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എം.ഷാജി എംഎൽഎ

പിണറായി സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എം.ഷാജി എംഎൽഎ രംഗത്ത്. രക്തബന്ധുക്കൾ തകർത്തെറിഞ്ഞ സർക്കാർ എന്ന പേരിൽ പിണറായി സർക്കാർ ചരിത്രത്തിൽ ഇടംനേടുമെന്നു കെ.എം.ഷാജി ആക്ഷേപിച്ചു . അതിൽ ബിനീഷ് കോടിയേരി മുതൽ മുഖ്യമന്ത്രിയുടെ രക്തബന്ധുവരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച കണക്കുകളിലെ മൂല്യം മാത്രമേ പിണറായി വിജയന്റെയും ഇ.പി.ജയരാജന്റേയും ആസ്തികൾക്ക് ഉള്ളതെങ്കിൽ, അതിന്റെ ഇരട്ടി വില നൽകി അത് വാങ്ങാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി . ഈ കേസുകളോടെ തനിക്കെതിരെയുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം അവസാനിച്ചുവെന്നു കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു . സ്വന്തം പാർട്ടിക്കുള്ളിൽ വിമർശനമുയർന്നാൽ അവരെ വച്ചുപൊറുപ്പിക്കാത്ത പിണറായി, പുറത്തുള്ള തന്നെ വെറുതെ വിടുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത് . മാത്രമല്ല തന്നെ പാർട്ടി നേതൃത്വം നിർദേശിച്ചാൽ അഴീക്കോട് മണ്ഡലത്തിൽ ഇനിയും മൽസരിക്കാൻ തയാറാണെന്നും ഷാജി പറഞ്ഞു .
2011ൽ വയനാട്ടിൽനിന്നെത്തിയ അപ്രസക്തനായ എതിരാളിയല്ല, 2021ൽ കെ.എം.ഷാജിയെന്നു സിപിഎമ്മിനറിയാം. ഭയം അവർക്കാണ് എന്നും അദ്ദേഹം പറഞ്ഞു . താൻ അവരെ ആക്രമിക്കുന്നതിന്റെ ശൈലി അവരെ അലോസരപ്പെടുത്തുന്നുണ്ട് . മറ്റു നേതാക്കളാരും സിപിഎമ്മിനെതിരെ പറയാത്തതുകൊണ്ടല്ല. അവർ വഹിച്ച ഉത്തരവാദിത്തങ്ങൾ അവരുടെ വാക്കുകൾക്കു മിതത്വം നൽകുന്നു . എന്നാൽ വളച്ചുകെട്ടി പറയാൻ എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു . നേർക്കു നേരെ പറയുന്നതാണ് എന്റെ ശൈലി. പിണറായി വിജയൻ മുന്നിലിരിക്കുന്നു എന്നു കരുതി എന്റെ മുട്ടുവിറയ്ക്കില്ല. കോടികൾ കൊടുത്തു പിണറായി വിജയനുണ്ടാക്കിയ ഇമേജിനെ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയും പത്രസമ്മേളനത്തിലൂടെയും ഞാൻ തകർത്താൽ പിണറായി വെറുതേയിരിക്കുമോ എന്നും പിണറായി മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളം എന്ന വാചകവും, നിയമസഭയിൽ പിണറായിക്കെതിരെ നടത്തിയ രക്തബന്ധു പ്രയോഗവുമാണ് എന്നെ ഇപ്പോൾ ലക്ഷ്യം വയ്ക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha