57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍; ബിലീവേഴ്‌സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ പിടിച്ചെടുത്തു

ബിലീവേഴ്‌സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ പിടിച്ചെടുത്തു . 57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തുകയും ചെയ്തു . 6000 കോടിയോളം രൂപയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതാക്കള്‍ക്കും സാമ്ബത്തിക സഹായം നല്‍കിയതായി അധികൃതര്‍ മനസ്സിലാക്കി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡില്‍ നിന്ന് കണ്ടെടുത്തു.
ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഇന്നലെ ബിലീവേഴ്‌സി ചര്‍ച്ചിന്റെ തിരുവല്ല ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 57 ലക്ഷം രൂപ പണമായി കണ്ടെത്തിയിരുന്നു. അതിനു ശേഷം വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിലാണ് ആകെ അഞ്ചു കോടി രൂപ പണമായി കണ്ടെത്തിയത്.100 കോടി രൂപയുടെ ഇടപാടു സംബന്ധിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡ് ഇന്നും തുടരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha