നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് തൂങ്ങി മരിച്ച അമ്മയുടെയും 3 മക്കളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന്...

നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് തൂങ്ങി മരിച്ച അമ്മയുടെയും 3 മക്കളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആണ് മൃതദേഹങ്ങള്‍ ഇപ്പൊള്‍ ഉള്ളത്. മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യന്‍ (12) അനന്തു (11) അര്‍ജുന്‍( 8) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
3 കുട്ടികളെ എങ്ങനെ ഒരുമിച്ച് കയറില്‍ കുരുക്കി , കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും നല്‍കിയിരുന്നോ തുടങ്ങി ആത്മഹത്യ എങ്ങനെ നടന്നു എന്ന കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാകുന്നതോടെ തെളിയും എന്നാണ് പോലീസിന്റെ നിഗമനം.ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ തൂങ്ങിയത്.
അതേസമയം ടാപ്പിംഗ് തൊഴിലാളിയായ രഹ്നയുടെ ഭര്‍ത്താവ് വിനേഷ് ഈ സമയം കണ്ണൂര്‍ ഇരിക്കൂറിലായിരുന്നു. രഹ്നയെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു രാവിലെ 11ന് വിനീഷ് അറിയിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരിയായ വീട്ടമ്മ ചെന്നുനോക്കുമ്പോള്‍ വാതിലും ജനലും അകത്തുനിന്നു അടച്ചിട്ട നിലയിലായിരുന്നു.
നാട്ടുകാര്‍ പിറകിലെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലാണു നാലു പേരുടെയും മൃതദേഹം കണ്ടത്. ആദിത്യന്‍ ഏഴാം ക്ലാസിലും അര്‍ജുന്‍ ആറിലും അഭിനവ് നാലാം ക്ലാസിലും ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലാണ് പഠിക്കുന്നത്.
https://www.facebook.com/Malayalivartha