ഇവിടെ ഇങ്ങനയാണ് ഭായി... കിരീടവും ചെങ്കോലും നഷ്ടപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തം ഭാര്യയേയും നഷ്ടമാകുന്നു; ട്രംപുമായി പിരിയാനുറച്ച് മെലനിയ; വിവാഹമോചനത്തിനായി നിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന മെലനിയ വാര്‍ത്തകളില്‍ നിറയുന്നു

ലോക പോലീസായ ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് രണ്ട് തീരാ നഷ്ടങ്ങളാണ് സംഭവിച്ചത്. ഒന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ ഒഴിയണം. രണ്ട് എന്നും ഒരു കൈയ്യായി നിന്ന ഭാര്യയും ഒഴിയുന്നു. പ്രസിഡന്റ് സ്ഥാനം ബൈഡന് കൈമാറി വൈറ്റ് ഹൗസ് വിടുമ്പോള്‍ മെലനിയ കൂടെ ഉണ്ടാകുമോ എന്നതാണ് ഏവരും ചോദിക്കുന്ന ചോദ്യം.
പെന്‍സില്‍ വേനിയയിലെ മാന്ത്രികസംഖ്യ സമ്മാനിച്ച വിജയാഹ്ലാദത്തില്‍ വിജയ പ്രസംഗത്തിനായി ജോ ബൈഡന്‍ തന്റെ ജന്മനാടായ ഡെലവെയറിലേക്കു പോയിരിക്കുകയാണ്. ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്നാണ് ബ്രിട്ടിഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിനായി നിമിഷങ്ങള്‍ എണ്ണിക്കഴിയുകയാണ് മെലനിയ എന്നാണ് ട്രംപിന്റെ മുന്‍ സഹായി ഒമാറോസ മാനിഗൗല്‍ട്ട് ന്യൂമാനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ വ്യക്തമാക്കിയത്.
ട്രംപും മെലാനിയയും തമ്മിലുള്ള 15 വര്‍ഷത്തെ വൈവാഹിക ജീവിതം അവസാനിക്കാന്‍ പോകുകയാണ്. ട്രംപില്‍നിന്ന് വിവാഹമോചനം നേടുന്നതിന്, വൈറ്റ് ഹൗസിന് പുറത്തെത്താന്‍ മെലനിയ നിമിഷങ്ങളെണ്ണി കഴിയുകയാണ്. അവരുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല എന്നതാണ് കാരണം. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുമ്പോള്‍ അപമാനങ്ങള്‍ സഹിച്ച് മുന്നോട്ട് പോകാന്‍ അവര്‍ ശ്രമിച്ചു, കാരണം അല്ലെങ്കില്‍ അയാള്‍ അവരെ ശിക്ഷിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നും പറയുന്നു.
എന്നാല്‍ ഇതല്ല കാരണമെന്നാണ് ട്രംപിന്റെ മറ്റൊരു സഹായിയായ സ്‌റ്റെഫാനി വോക്കോഫ് പറഞ്ഞത്. തനിക്കും മകന്‍ ബാരണിനും ട്രംപിന്റെ സ്വത്തില്‍ തുല്യവകാശം വേണമെന്ന് മെലനിയ ആവശ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനായി, ട്രംപ് പ്രസിഡന്റായി അഞ്ചു മാസം കഴിഞ്ഞാണ് അവര്‍ ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടനിലേക്കു താമസം മാറിയതെന്നും സ്‌റ്റെഫാനി കൂട്ടിച്ചേര്‍ത്തു.
2005ലാണ് മുന്‍ സ്ലൊവേനിയന്‍ മോഡലായ മെലനിയ ബിസിനസുകാരനായ ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്ത്. 2006ല്‍ അവര്‍ക്ക് ബാരണ്‍ എന്ന മകന്‍ പിറന്നു. 2001 മുതല്‍ മെലനിയ യുഎസ് പൗരയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പ്രഥമ ദമ്പതികളുടെ അസ്വാരസ്യങ്ങളെ കുറിച്ച് യുഎസില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാതിരുന്നതുതന്നെ സംശയങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. പ്രഥമ വനിത എന്ന സ്ഥാനം തന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്നതായും അതിനോട് വിരക്തി തോന്നിത്തുടങ്ങിയതായും അടുത്തിടെ ചോര്‍ന്നു പുറത്തെത്തിയ ഓഡിയോ ടേപ്പുകളും വ്യക്തമാക്കിയിരുന്നു.
വല്ലാത്തൊരവസ്ഥയിലാണ് ട്രംപ്. ഇപ്പോഴും പരാജയം അംഗീകരിക്കാന്‍ ട്രംപിനാകുന്നില്ല. അതേസമയം അമേരിക്കന്‍ ജനത ജോ ബൈഡനെ ഏറ്റെടുത്തു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇത്രയധികം ഭൂരിപക്ഷം നേടി വിജയിക്കുന്നത്. കൊവിഡ് മൂലം പ്രതിസന്ധിയിലായ അമേരിക്കയെ രക്ഷിക്കാനും വംശീയ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും ബൈഡന് കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
തിരഞ്ഞെടുപ്പില്‍ മഹാവിജയം നല്‍കിയ അമേരിക്കന്‍ ജനതയോട് നന്ദി പറഞ്ഞുകൊണ്ടുള്ള ബൈഡന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗവും ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍. ബൈഡനെ ജനങ്ങള്‍ ഏറ്റെടുത്തെന്ന സത്യം അറിഞ്ഞതിന് പിന്നാലെയാണ് ഭാര്യ മെലനിയെ കൂടി നഷ്ടപ്പെടുന്നു എന്നറിയുന്നത്.
"
https://www.facebook.com/Malayalivartha