കസ്റ്റംസ് തയാറാക്കി വച്ചിരിക്കുന്ന ചോദ്യാവലയിലെ മുപ്പതോളം ചോദ്യങ്ങളും മതഗ്രന്ഥങ്ങളും ഈന്തപ്പഴവുമായി ബന്ധപ്പെട്ടതായതിനാല്‍ രണ്ടു വിഷയത്തിലും നല്ല പാണ്ഡിത്യവും പൊതുവിജ്ഞാനവുമുള്ള ജലീലിന് ചോദ്യങ്ങള്‍ ഈസിയായിരിക്കും... പക്ഷെ ഉത്തരങ്ങള്‍ കൃത്യമായില്ലെങ്കില്‍ പരീക്ഷ ഒരു പരീക്ഷണണായി മാറും

സഖാവ് സര്‍വശ്രീ കെടി ജലീല്‍ സാഹിബ് ഇന്ന് കൊച്ചി കേന്ദ്രമായി കസ്റ്റംസിന്റെ ഫൈനല്‍ പരീക്ഷ എഴുതുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കസ്റ്റംസിന്റെ ചോദ്യാവലിക്കു മുന്നില്‍ പറയുന്ന ഉത്തരങ്ങള്‍, അദ്ദേഹത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനും അതിനിര്‍ണായകമായിരിക്കും. കസ്റ്റംസ് തയാറാക്കി വച്ചിരിക്കുന്ന ചോദ്യാവലയിലെ മുപ്പതോളം ചോദ്യങ്ങളും മതഗ്രന്ഥങ്ങളും ഈന്തപ്പഴവുമായി ബന്ധപ്പെട്ടതായതിനാല്‍ രണ്ടു വിഷയത്തിലും നല്ല പാണ്ഡിത്യവും പൊതുവിജ്ഞാനവുമുള്ള ജലീലിന് ചോദ്യങ്ങള്‍ ഈസിയായിരിക്കും. പക്ഷെ ഉത്തരങ്ങള്‍ കൃത്യമായില്ലെങ്കില്‍ പരീക്ഷ ഒരു പരീക്ഷണണായി മാറും. ചോദ്യങ്ങളുടെ ഉള്ളടക്കം ഇവയൊക്കെയാണ്. നയതന്ത്രചാനലൂടെ നിയമവിരുദ്ധമായി തീരു അടയ്‌തെയും അനുമതിയില്ലാതെയും എന്തിന് ആര്‍ക്ക് എങ്ങനെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു, അത് ആരു മുഖേന എവിടെ ആര്‍ക്കൊക്കെ വിതരണം ചെയ്തു.
നയതന്ത്ര ചാനലില്‍ വന്ന 17,000 കിലോ ഈന്തപ്പഴം എവിടെ എന്ന് ആര്‍ക്കൊക്കെ സമ്മാനിച്ചു. അതോ ഇത് വിദേശസാധനങ്ങളും ഉണക്കപ്പഴങ്ങളും വില്‍ക്കുന്ന കടകളില്‍ വിറ്റ് കാശാക്കിയോ. സ്വപ്‌നാ സുരേഷിനും ശിവശങ്കറിനും അതിന്റെ വിഹിതം കിട്ടിയോ. ഈന്തപ്പഴം പെട്ടിയില്‍ സ്വര്‍ണമോ മയക്കുമരുന്നോ സുഗന്ധദ്രവ്യസാമഗ്രികളോ മറ്റ് സാധനങ്ങളോ ഉണ്ടായിരുന്നോ. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷറുടെ ഓഫീസാണ് ഇന്നു കെടി ജലീലിന് പരീക്ഷാകേന്ദമായും പരീക്ഷണ കേന്ദ്രമായും അനുവദിച്ചിരിക്കുന്നത്. ഇതേ വിഷയത്തില്‍ മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും കെടി ജലീലിനെ ഒന്നിലേറെ തവണ ചോദ്യം ചെയ്തിരുന്നു.
വ്യവസായിയായ സുഹൃത്തിന്റെ കാറില്‍, ഇരുളിന്റെ മറവില്‍, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ജലീല്‍ കേന്ദ്ര ഏജന്‍സികളുടെ മുന്നില്‍ പോയി ഇരുന്നതും കരിമേഘക്കാറുകൊണ്ട മുഖവുമായി അവിടെ നിന്നും കണ്ണുവെട്ടിച്ച് മുങ്ങിയതുമൊക്കെ ആരും മറന്നിട്ടില്ല. തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം രണ്ടു മുന്നു ദിവസം ജലീല്‍ മൗനവ്രതത്തിലായതും മുഖ്യമന്ത്രിയെ ഇടയ്ക്കിടെ കണ്ടതുമൊക്കെയായി എന്തെല്ലാം സംഭവങ്ങള്‍. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാമെന്നും കേന്ദ്ര ഏജന്‍സികള്‍ക്കായി വീടു തുറന്നിട്ടിരിക്കുന്നതായും കഴിഞ്ഞ ദിവസം വീരവാദവും വീമ്പും മുഴക്കിയ ജലീലാണ് ഇന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അഭിമുഖത്തിനും പരീക്ഷണത്തിനും എത്തുന്നത്. ഇന്നത്തെ പരീക്ഷ പാളിയാല്‍ നാളെയോ മറ്റെന്നാളോ ഇംപ്രൂവ്‌മെന്റ് പരീക്ഷ വീണ്ടും വീണ്ടും ഇതേ വിഷയങ്ങളില്‍ ഉപചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ വിദ്യാഭ്യാസ മന്ത്രി ജലീല്‍ എത്തേണ്ടിവരും എന്നത് തീര്‍ച്ചയാണ്. കാരണം കസ്റ്റംസ് തയാറാക്കിയിരിക്കുന്ന ചോദ്യാവലയിലെ പല ഉത്തരങ്ങള്‍ക്കും വ്യക്തമായ ഉത്തരം കൊടുക്കാന്‍ പരീക്ഷാര്‍ഥിക്ക് നന്നായി പാടുപെടേണ്ടിവരും.
യുഎഇ കോണ്‍സുലേറ്റുവഴി വന്ന മതഗ്രന്ഥം വിദ്യാഭ്യാസ വകുപ്പിന്റെ വാഹനത്തില്‍ ജലീല്‍ സാഹിബ് വിതരണത്തിനെന്ന പേരില്‍ കടത്തിയത് നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ വാഹനം മതഗ്രന്ഥം കടത്താന്‍ ഉപയോഗിച്ചുകൂടാ. മുമ്പ് ഇതേ വാഹനത്തിന്റെ ഡ്രൈവറെയും കരാര്‍കാരനെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ ഉത്തരം ജലീലിന് വല്ലാത്ത കുരുക്കായിട്ടുണ്ട്. മലപ്പുറത്തിനു പുറമെ മതഗ്രന്ഥം തമിഴ് നാട്ടിലെയും കര്‍ണാടകത്തിലെയും ചില സ്ഥാപനങ്ങളിലേക്കും കൊണ്ടുപോയതായി കണ്ടെത്തിയിരിക്കെ ആ സ്ഥാപനങ്ങള്‍ ഏത്, എങ്ങനെയുള്ള സ്ഥാപനം തുടങ്ങിയ വല്ലാത്ത ചോദ്യങ്ങള്‍ക്കാണ് മറുപടി പറയേണ്ടത്. മുന്‍പ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനായി പണസ്വരൂപണം നടത്തുകയും ചെയ്ത സ്ഥാപനങ്ങളിലും മതഗ്രന്ഥം എത്തിയതായി കണ്ടെത്തിയാല്‍ ജലീല്‍ തുടരെ വെള്ളം കുടിക്കാം, വിയര്‍ക്കാം. ചിലപ്പോള്‍ പരീക്ഷ ഒന്നു രാത്രിവരെ നീളുകയും ചെയ്യാം. ഇതിനു തുടര്‍ച്ചയായി കേരളത്തിനു പുറത്തും ചിലരെയൊക്കെ ചോദ്യം ചെയ്യുകയോ റെയ്ഡ് നടത്തുകയോ ചെയ്യാം.
4478 കിലോ തൂക്കം വരുന്ന മതഗ്രന്ഥങ്ങളാണ് നയതന്ത്ര ബാഗേജിലൂടെ നികുതി അടയ്ക്കാതെയും ക്രമവിരുദ്ധമായും എത്തിച്ചിരിക്കുന്നത്. ഇത്തരത്തിലെത്തുന്ന സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നിരിക്കെ ജലീല്‍ പലതും ഒളിക്കുന്നു. തന്നെയുമല്ല ഇതേ വിഷയത്തില്‍ സ്വപ്‌നാ സുരേഷും ശിവശങ്കറും കേന്ദ്ര ഏജന്‍സികള്‍ക്ക് ചോദ്യചെയ്യലില്‍ നല്‍കിയ വെളിപ്പെടുത്തലും ജലീലിന്റെ ഉത്തരവുമായി യോജിക്കുന്നില്ലെങ്കില്‍ ആകെ പുലിവാലാകും. മതഗ്രന്ഥപ്പെട്ടിലും ഈന്തപ്പഴപ്പെട്ടിയിലും മറ്റ് എന്തൊക്കെ സാധനങ്ങളുണ്ടായിരുന്നു എന്നതില്‍ സ്വപ്‌നാ സുരേഷ് സന്ദീപ് നായരും നല്‍കിയ മൊഴികള്‍ ഒരു പക്ഷെ ബോംബായി മാറിയാല്‍ അത് വല്ലാത്തൊരു സ്‌ഫോടനമായി മാറാം. സ്വപ്‌നയും ശിവശങ്കറും സന്ദീപ് നായരും നല്‍കിയ മൊഴികളും ഓഡിയോയും വീഡിയോയും അവതരിപ്പിച്ചുകൊണ്ടായിരിക്കും ജലീലിനോട് പല ചോദ്യങ്ങളും ഇന്ന് കസ്റ്റംസ് ചോദിക്കുക.
മതഗ്രന്ഥം കൊണ്ടുപോയ ഡ്രൈവറും ജലീലും തമ്മില്‍ നടത്തിയ മൊബൈല്‍ ചാറ്റുകളെല്ലാം ഡീലീറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ചാറ്റുകളെല്ലാം ശാസ്ത്രീയമായി വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇതു ചോദ്യാവലിയുടെ ഉത്തരമായി കസ്റ്റംസിന്റെ കസ്റ്റഡിയിലും ഫയലിലുമുണ്ട്. മന്ത്രിയുടെ ഗണ്‍മാനെ മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ ഉത്തരങ്ങളും ജലീലിന് അനുകൂലമല്ലെന്നാണ് സൂചന. ജലീല്‍ മതഗ്രന്ഥം ഇത്തരത്തില്‍ ഇറക്കുമതി ചെയ്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പം മതപരമായ വികാരം ഉണര്‍ത്തും വഴി നീതീകരിച്ചും ന്യായീരിച്ചും നോക്കി ജലീല്‍ സാഹിബിനെ കുരുക്കില്‍ നിന്ന് ഊരിയെടുക്കാന്‍ മുന്‍പ് ശ്രമിച്ചിരുന്നു.
റമദാന്‍ കാലത്ത് മതഗ്രന്ഥം വിതരണം മദ്രസകള്‍ക്ക് വിതരണം ചെയ്തതിനെ രാഷ്ട്രീയമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുന്നതായൊക്കെ കോടിയേരി തട്ടിവിട്ടെങ്കിലും ചോദ്യാവലിയിലെ ഉപചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ഇറക്കുമതി ചെയ്ത് മതഗ്രന്ഥത്തില്‍ മൂന്നിലൊന്നും ഈന്തപ്പഴത്തില്‍ 70 ശതമാനവും ആവിയായി പോയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ജലീല്‍ നല്‍കിയേ തീരു. മതഗ്രന്ഥം കൊണ്ടുപോയ വണ്ടിയുടെ ജിപിഎസ് പ്രവര്‍ത്തനരഹിതമാക്കിയത് എന്തിന് എന്നത് വല്ലാത്ത ഒരു ചോദ്യമാണ്. ആ വിവാദ വാഹനം എവിടെയൊക്കെ സഞ്ചരിച്ചു എന്നതിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടിവരും. റമാദാന്‍ കഴിഞ്ഞശേഷവും മതഗ്രന്ഥം വിതരണം ചെയ്യാതെ ഗോഡൗണില്‍ കെട്ടിക്കൂട്ടിയിട്ടതെന്തിന് എന്നും വല്ലാത്ത ചോദ്യം തന്നെ.
https://www.facebook.com/Malayalivartha