Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കൊഴപ്പമായോ സാറെ... ബിനീഷിനെതിരേയുള്ള അന്വേഷണം കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്; മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി ഇരിക്കുന്നതിനിടെ മറ്റൊരു ഗുരുതര അന്വേഷണം നടത്തി ഇഡി; നോട്ട് നിരോധന കാലത്തെ ബിനീഷിന്റെ കൊല്‍ക്കത്ത യാത്രയും അന്വേഷിക്കുന്നു

10 NOVEMBER 2020 09:25 AM IST
മലയാളി വാര്‍ത്ത

വരുമ്പോള്‍ മല പോലെ എന്ന് കേട്ടിട്ടില്ലേ. അതുപോലെയാണ് ബിനീഷ് കോടിയേരിയുടെ അവസ്ഥ. നാട്ടില്‍ ഇത്രയും സുമുഖനായ ചെറുപ്പക്കാരന്‍ ഇല്ലായിരുന്നു. അല്ലറ ചില്ലറ സിനിമകളില്‍ ചെറിയ വേഷവും ചെയ്ത് ക്രിക്കറ്റ് കളിക്കാനറിയാത്ത സിനിമാതാരങ്ങളോടൊപ്പം ക്രിക്കറ്റും കളിച്ച് അല്ലറ ചില്ലറ ബിസിനസുമായി നടക്കുകയായിരുന്നു ബിനീഷ്. ബെംഗളുരൂവില്‍ മയക്ക് മരുന്ന് കേസില്‍ അനൂപ് മുഹമ്മദ് പിടിയിലായതോടെ ചില ദോഷൈകദൃക്കള്‍ ബിനീഷിനെ പറ്റി വേണ്ടാതീനം പറഞ്ഞു. സത്യസന്ധനായ ബിനീഷ് താന്‍ അനൂപിന്റെ സുഹൃത്താണെന്നും കടം കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. അതിനെന്താ കടം കൊടുക്കുന്നത് നല്ല കാര്യമല്ലേ. എന്നാല്‍ ഇഡി അങ്ങ് ബെംഗളുരുവില്‍ വിളിപ്പിച്ചതോടെ കളി മാറി. ശിവശങ്കറിനെ ഇഡി പതിനായിരം വട്ടം വളിപ്പിച്ചതുപോലെ തന്നേയും വിളിപ്പിക്കും എന്നാണ് കരുതിയത്. എന്നാല്‍ രണ്ടാമത്തെ വിളിയില്‍ വിളിപ്പിക്കല്‍ നിര്‍ത്തി അകത്താക്കി.

കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടി മുറുക്കിയിരിക്കുകയാണ്. ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയ ഇ.ഡി. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപത്തിന്റെ പിന്നാലെയാണെന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ നോട്ടു നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊല്‍ക്കത്തയില്‍ പോയിരുന്നതായി കണ്ടെത്തിയ ഇ.ഡി. നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നോ ആ യാത്രകള്‍ എന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്.

അതിനിടെ ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ ബന്ധുക്കള്‍ നടത്തിയ സത്യഗ്രഹത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്താനെത്തിയ എ.സി.പിക്ക് ഇ.ഡി. നോട്ടീസ് നല്‍കിയെന്നും സൂചനയുണ്ട്. ബംഗളുരുവില്‍ കസ്റ്റഡിയിലിരിക്കേ ബിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വില്‍സല്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് കബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. നാളെ വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി.

ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള രണ്ടു കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണു കൊല്‍ക്കത്ത കമ്പനികളെപ്പറ്റി സൂചന ലഭിച്ചത്. വ്യാജമേല്‍വിലാസത്തിലാണ് ഇവ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് ഇ.ഡി. കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നു.

കണക്കില്‍ നഷ്ടം കാണിച്ചശേഷം കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍നിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊല്‍ക്കത്ത കമ്പനികളുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പത്തു കമ്പനികളില്‍ ബിനീഷ് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം.

കമ്പനി എം.ഡി. എന്ന നിലയില്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. ഈ കാര്‍ഡുകള്‍ ബിനീഷും മറ്റു പലരും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. നഷ്ടത്തിലായ കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചശേഷം അതില്‍ പണം നിക്ഷേപിക്കുന്നതും കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരും. ഇവിടെയും ബിനീഷിന്റെ വിശദീകരണം തൃപ്തികരല്ലെന്നാണു ഇ.ഡി. പറയുന്നത്.

ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി 5.5 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. എന്നാല്‍ ബിനീഷിന് തന്റെ വരുമാനവും നിക്ഷേപവും തമ്മില്‍ ബന്ധിപ്പിക്കാനായിട്ടില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാണ് ബിനീഷിനെ കുരുക്കിയതും.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends