Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നീക്കം തുടങ്ങി... ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ള്ള നീക്കത്തില്‍ കസ്റ്റംസ്; ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കുരുക്ക്

11 NOVEMBER 2020 10:46 AM IST
മലയാളി വാര്‍ത്ത

എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് പിന്നാലെയായിരിക്കും ഡോളര്‍ കടത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.

ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും.

സ്മാര്‍ട് സിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെയുളള സംസ്ഥാന സ!ര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ സ്വപ്ന സുരേഷ് അടക്കമുളള സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികള്‍ ഇടപെട്ടതിനെക്കുറിച്ചാണ് ശിവശങ്കറോട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ചോദിച്ചത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പന്നര്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് 1.90 ലക്ഷം യു എസ് ഡോളര്‍ ഒമാന്‍ വഴി ഖാലിദ് ഈജിപ്തിലേക്ക് കടത്തിയതായി സ്വപ്നയും മറ്റ് പ്രതികളും മൊഴി നല്‍കി.

വിദേശ പൗരനെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്റ്റംസിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിയിലാണ് നയതന്ത്ര പരിരക്ഷയില്ലെന്ന വിവരം വിദേശ മന്ത്രാലയം അറിയിച്ചത്.
ശെ്മമെിസമൃഅതേസമയം കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1.90 ലക്ഷം കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണിത്. പരിധിയില്‍ കവിഞ്ഞ് ഡോളര്‍ ലഭിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടല്‍ കാരണമാണ് ഡോളര്‍ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് റെഡ് ക്രസന്റ് നല്‍കിയ 3.20 കോടിയുടെ ആദ്യഗഡു കരമന ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് ഡോളറാക്കി കോണ്‍സലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് കവടിയാറില്‍ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നല്‍കി. ഖാലിദാണ് മസ്‌കറ്റ് വഴി ഈ പണം ഈജിപ്റ്റിലേക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
ഈ യാത്രയില്‍ ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,? യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ പി.എസ്.സരിത്ത് എന്നിവരും മസ്‌കറ്റ് വരെ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ശിവശങ്കര്‍ 14 വിദേശ യാത്രകള്‍ നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലുള്‍പ്പെട്ട ഔദ്യോഗിക യാത്രകള്‍ക്കും സ്വകാര്യ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 14 യാത്രകളില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു.

യു.എ.ഇയില്‍ കേസിലെ ചില പ്രതികള്‍ക്കൊപ്പം ശിവശങ്കര്‍ ആഡംബര ഹോട്ടലിലാണ് താമസിച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകള്‍ കസ്റ്റംസ് തേടിയിട്ടുണ്ട്. ഈ ആഡംബര ഹോട്ടലിലെ താമസച്ചെലവ് ശിവശങ്കറിന് താങ്ങാന്‍ കഴിയുന്നതല്ലെന്നും കസ്റ്റംസ് പറയുന്നു. രേഖകള്‍ കൈമാറാമെന്ന് ശിവശങ്കര്‍ സമ്മതിച്ചെങ്കിലും അതിനിടെ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായി. ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോഴായിരുന്നു ഇത്. യാത്രക്കിടെ സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ഒപ്പമുണ്ടായിരുന്നതായി കസ്റ്റംസ് ഉറച്ച് വിശ്വസിക്കുന്നു. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇത് നിഷേധിക്കുകയായിരുന്നു. മാത്രമല്ല,? യാത്രാ രേഖകള്‍ ഹാജരാക്കിയതുമില്ല. ഇതുസംബന്ധിച്ച് കോടതിയുടെ അനുമതിയോടെ ശിവശങ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. ഇതോടെ ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റ് നടപടികളിലേക്ക് കസ്റ്റംസ് കടക്കും.. ഇതിനൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

ഐ.എ.എസ്, ഐ.പി.എസ് കേഡറുകളിലുള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നടത്തുന്ന വിദേശ യാത്രകള്‍ക്കായാണ് ഔദ്യോഗിക പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങള്‍ക്കു മാത്രമേ ഇത്തരം യാത്രകളില്‍ അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്, ആരുടെയും ആതിഥ്യം സ്വീകരിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. എന്നാല്‍ ശിവശങ്കര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends