മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിൽ ; ഒരു കോടി ലോക്കറില്‍ സൂക്ഷിക്കാന്‍ ഉപദേശിച്ചത് ശിവശങ്കര്‍, സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് ,ശിവശങ്കറിനും പൂട്ട് വീഴ്ന്നു! ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ചു അറിയാമായിരുന്നെന്ന് സ്വപ്ന

ഈ മണിക്കൂറിൽ അതി നിർണായക വാർത്ത പുറത്തു വരുന്നു .സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതി കൂട്ടിലാവുന്ന കാഴ്ചയാണ് കാണുന്നത് ഒരു കോടി ലോക്കറില്‍ സൂക്ഷിക്കാന്‍ ഉപദേശിച്ചത് ശിവശങ്കര്‍ സ്വര്‍ണകടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്നയുടെ മൊഴി .കൂടാതെ എല്ലാ കൈക്കൂലി ഇടപാടുകളും ശിവശങ്കറിനറിയാം എന്നുമാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത് .സര്‍ക്കാരിന്റെ പല പദ്ധതികളിലും സ്വപ്‌ന ഇടപെട്ടെന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട് .ഇ.ഡി ക്ക് നല്‍കിയ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് .ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ചു അറിയാമായിരുന്നെന്ന് സ്വപ്ന മൊഴി നൽകിയിരിക്കുകയാണ് .
എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിർണായക വിവരങ്ങൾ നൽകി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്കും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തിലും അനുബന്ധ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ അന്വേഷണത്തിന് വിധേയമാകുമെന്ന് വ്യക്തമായി.കോടതിക്ക് നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി. ഇന്നലെ ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇ ഡി വ്യക്തമാക്കി. താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേയ്ക്കും. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലും സ്വപ്ന സുരേഷിനെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലും ഒരേസമയം ചോദ്യം ചെയ്തിരുന്നു. വിവരങ്ങള്‍ രണ്ടിടത്തെയും അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ പരസ്പരം കൈമാറി .
കേസില്‍ യുഎപിഎ ചുമത്തി അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സിയും ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവന നിയന്ത്രണ നിയന്ത്രണ നിയമപ്രകാരം കേസ് അന്വേഷിക്കുന്ന സിബിഐയും ശിവശങ്കറിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് കോടതികളില്‍ ബോധിപ്പിച്ചിട്ടില്ല. ശിവശങ്കര്‍ ഇഡിക്കു നല്‍കിയ മൊഴികളില്‍ എന്‍ഐഎയും സിബിഐയും അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുണ്ട്. ഐ ഫോണ്‍ സ്വപ്‌നയില്‍ നിന്നും സമ്മാനമായി വാങ്ങിയതും ശിവശങ്കറിന് കുരുക്കാണ്.
ശിവശങ്കറിനെ ആദ്യം ഏഴുദിവസം കസ്റ്റഡിയില്‍ വാങ്ങിയ ഇ.ഡി. അഞ്ചാംതീയതി വീണ്ടും ഏഴുദിവസംകൂടി ചോദിച്ചെങ്കിലും കോടതി ആറുദിവസമേ അനുവദിച്ചുള്ളു. ഇതുപ്രകാരം 11-ാം തീയതി 11-ന് കസ്റ്റഡി കാലാവധി കഴിയും. ഈ സമയത്ത് അഞ്ചാംപ്രതിയായ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കണംഅന്വേഷണ ഏജന്‍സികളുടെ നൂറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലുകള്‍, 13 ദിവസത്തെ കസ്റ്റഡി കാലാവധി എന്നിവ ചൂണ്ടിക്കാട്ടിയാകും ശിവശങ്കറിന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി വാദിക്കുക. ജാമ്യം നല്‍കുന്നതിനെ ഇ.ഡി. എതിര്‍ക്കാനാണ് സാധ്യത. കേസിനെ ബാധിക്കുമെന്നും സസ്‌പെന്‍ഷനിലാണെങ്കിലും തെളിവുകള്‍ നശിപ്പിക്കാനും സ്വാധീനംചെലുത്താനും സാധ്യതയുണ്ടെന്നും വാദിച്ചേക്കും.
https://www.facebook.com/Malayalivartha