നടനും കൊല്ലത്തെ ഇടത് എം എല്‍ എയുമായ മുകേഷ് സ്വപ്നയുടെ ഫോണില്‍ അടുത്ത ബന്ധുവുമായി നിരന്തരം വീഡിയോ ചാറ്റ് ചെയ്യുന്നതിന്റെ രേഖകള്‍ പുറത്ത്... ഒന്നും അറിയില്ലെന്ന് മുകേഷ് ; ഫോണുകള്‍ ഡിജിറ്റല്‍- ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കിയത്തോടെ നാണം കെട്ട് ഇടത് പക്ഷം

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഇടത് നേതാക്കളുടെ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
നടനും കൊല്ലത്തെ ഇടത് എം എല്‍ എയുമായ മുകേഷ് സ്വപ്നയുടെ ഫോണില്‍ അടുത്ത ബന്ധുവുമായി നിരന്തരം വീഡിയോ കോളുകള്‍ വിളിച്ചതിന്റെ രേഖകള്‍ ജനം ടിവി പുറത്ത് വിട്ടു.
സ്വപ്ന സുരേഷിന്റെയും അടുത്ത ബന്ധുക്കളുടെയും ഫോണുകള്‍ നേരത്തേ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു.
ഇവ ഡിജിറ്റല്‍- ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇടത് നേതാക്കളുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
അതേസമയം ഇതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha