Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഭരണ രഹസ്യം അങ്ങാടിപ്പാട്ടാകാൻ കാരണം കണ്ടെത്തി : ആ മീറ്റിങ്ങിൽ കേന്ദ്ര ഉദ്യോഗസ്ഥൻ : നിയന്ത്രണമേർപ്പെടുത്തി മുഖ്യമന്ത്രി

11 NOVEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ സർക്കാർ ആ രഹസ്യം കണ്ടെത്തി. ഭരണ രഹസ്യങ്ങൾ അങ്ങാടി പാട്ടു ആകുന്നതിന്റെ കാരണം പോലീസ് കണ്ടെത്തുകയായിരുന്നു. ആ കാരണം ഒടുവിൽ സർക്കാരിന് പിടികിട്ടി, തലസ്ഥാനത്ത്...

ഐ എ എസുകാരുടെ രഹസ്യവിരുന്നിൽ പങ്കെടുക്കുന്നവരെ പരിശോധിച്ചുപ്പോഴായിരുന്നു
തലസ്ഥാനത്തെ ഫ്ളാറ്റിൽ പതിവായി നടക്കുന്ന ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരുടെ രഹസ്യവിരുന്നിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനും പങ്കെടുക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയത്. എന്നാൽ ഈ കാര്യത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം ഉണ്ട്.

അന്യസംസ്ഥാനക്കാരായ സീനിയർ ഐ എ എസ് ഉദ്യോഗസ്ഥർക്ക് മുൻതൂക്കമുളള വിരുന്നിൽ ഭരണ രഹസ്യങ്ങൾ ചർച്ചചെയ്യുന്നു എന്ന് വ്യക്തമായതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം. ഇതേത്തുടർന്ന് കഴിഞ്ഞദിവസം വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി സർക്കാർ ഫയലുകളിൽ നിന്നുളള വിവരങ്ങൾ ചോരരുതെന്ന് ആവശ്യപ്പെടുകയും ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥനുമായുളള വഴിവിട്ട ബന്ധം പാടില്ലെന്ന ശക്തമായ താക്കീത് നൽകുകയും ചെയ്തു. സർക്കാരിനെ തകർക്കാനുളള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നുമുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ ഉദ്യോഗസ്ഥനാണ് വിരുന്നിൽ പങ്കെടുത്തത്. ഇതിലൂടെയാണ് സ്വപ്ന സുരേഷും ശിവശങ്കറുമായുളള ബന്ധവും ലൈഫ് പദ്ധതിയുടെ വിശദാംശംങ്ങളും കേന്ദ്ര ഏജൻസികൾക്ക് ചോർന്നുകിട്ടിയതെന്നാണ് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായത്.അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുളള വ്യവസായിയുടെ വഴുതയ്ക്കാട്ടെ ഫ്ളാറ്റിലാണ് ഐ എ എസുകാർ ഒത്തുകൂടുന്നത്. കുറേക്കാലമായി ഈ ഒത്തുകൂടൽ നടക്കുകയായിരുന്നു. ശിവശങ്കറിനോട് താത്പര്യം ഇല്ലാത്തവരാണ് ഇവിടത്തെ വിരുന്നിനെത്തിരുന്നത്. അതിനാൽത്തന്നെ സ്വർണക്കടത്തുകേസിൽ സ്വപ്നസുരേഷും ശിവശങ്കറുമായുളള ബന്ധം വിരുന്നിൽ ചർച്ചയാവുകയും വിവരം കേന്ദ്ര ഏജൻസികൾക്ക് ചോർന്നുകിട്ടിയതെന്നാണ് കരുതുന്നത്. ഇതിനൊപ്പം പ്രതിപക്ഷത്തിനും വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ കോഴ തുടങ്ങിയവയിൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരിക്കെ, നിർണായക വിവരങ്ങൾ ചോരുന്നത് സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതേ സമയം സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെയും നിർണായ മൊഴി നൽകി പ്രതിയായ സ്വ‌പ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ കള‌ളക്കടത്ത് വിവരങ്ങൾ അറിഞ്ഞിരുന്നു. എല്ലാ കൈക്കൂലി വിവരങ്ങളും ശിവശങ്കറിനറിയാമെന്ന് സ്വ‌പ്‌ന എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി. ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് അറിഞ്ഞത്.


ശിവശങ്കറിനെതിരെ നി‌ർണായകമായ വിവരങ്ങളാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. ശിവശങ്കറിന്റെ ടീം അറിഞ്ഞാണ് സ്വർണക്കടത്ത് നടന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്ര ചാനലിലൂടെയുള‌ള സ്വർണക്കടത്തിനെ കുറിച്ച് വിവരങ്ങളറിയാമായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇ.ഡിയുടെ നിർണായകമായ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് മാത്രമല്ല ലൈഫ് മിഷൻ, കെ-ഫോൺ പദ്ധതികളിലെ അഴിമതികളെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നെന്ന് ഇ.ഡി നൽകിയ അപേക്ഷയിലുണ്ട്. കേസിൽ ശിവശങ്കരന്റെ എൻഫോഴ്‌സ്‌മെന്റ് കസ്‌‌റ്റഡി ഒരുദിവസം കൂടി നീട്ടിയിരിക്കുകയാണ്‌.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends