Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇഡിയെ ഞെട്ടിക്കുന്ന മൊഴിയുമായി കെ എം ഷാജി:കോടി വന്ന വഴി വെളിപ്പെടുത്തി.. വേണ്ടത്ര രേഖകൾ കൈ മാറി

11 NOVEMBER 2020 03:58 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ആ സത്യം വെളിപ്പെടുത്തി കെ എം ഷാജി എം എൽ എ...കോടി വന്ന വഴി വെളിപ്പെടുത്തിയിരിക്കുകയാണ്... അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എംഎൽഎ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തുകയായിരുന്നു... ചൊവ്വാഴ്ച പത്തര മണിക്കൂറാണ് ഷാജിയെ ചോദ്യം ചെയ്തത്. വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു.

ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. കോഴിക്കോട് മാലൂർകുന്നിൽ ഷാജി നിർമിച്ച വീടിന് 1.60 കോടി രൂപ വിലമതിക്കുമെന്ന് കോർപറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വീട് നിർമിക്കാൻ ഭാര്യ വീട്ടുകാർ ധനസഹായം നൽകിയതിന്റെ രേഖകൾ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നൽകിയത്. രണ്ട് വാഹനങ്ങൾ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.


വയനാട്ടിലെ കുടുംബസ്വത്തിൽ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പിൽ പങ്കാളിത്തമുണ്ടായിരുന്നു. 2010 ൽ പങ്കാളിത്തം ഒഴിഞ്ഞപ്പോൾ ലഭിച്ച പണവും വീട് നിർമാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു. അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ പണം ആവശ്യപ്പെട്ടത് പാർട്ടിയുടെ പ്രാദേശിക കമ്മിറ്റിയാണ്. പണം വാങ്ങരുതെന്ന് പ്രവർത്തകരോടും നൽകരുതെന്ന് സ്കൂൾ മാനേജ്മെന്റിനോടും താൻ പറഞ്ഞിരുന്നതായി ഷാജി പറഞ്ഞു. എന്നാൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിൽ അവതരിപ്പിച്ച കണക്കിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ നൽകിയതായി രേഖയുണ്ടായിരുന്നു. തന്റെ ഭാഗം പൂര്‍ണമായും ഇ.ഡിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.

തീര്‍‍ച്ചയായും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ഇ.ഡി. അവരുടെ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കേണ്ടതുണ്ട്. രേഖകള്‍ പരമാവധി ഹാജരാക്കിയിട്ടുണ്ട്. മറ്റുള്ളവ കൈമാറുന്നതിനും കുറച്ച് കൂടി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുമാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. ഏത് അന്വേഷണവും നേരിടാനുള്ള ചങ്കൂറ്റമുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും.

അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെയും സ്കൂൾ അധികൃതരുടെയും ഷാജിയുടെ ഭാര്യയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.

കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ കെ.എം. ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെvന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രണ്ടാം ദിവസവും ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം 14 മണിക്കൂറിലധികം ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യംചെയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നും ചോദ്യം ചെയ്യൽ നടന്നത്. കെ.എം ഷാജി രാവിലെ പത്ത് മണിയോടെ കല്ലായിൽ ഉള്ള ഇ.ഡി ഓഫീസിലെത്തിയിരുന്നു. കെ.എം ഷാജിയുടെ ഭാര്യ ആശയുടേയും പി.എസ്.സി. മുൻ അംഗം ടി.ടി. ഇസ്മയിലും നൽകിയ മൊഴികളും രേഖകളും വിലയിരുത്തിയ ശേഷമായിരുന്നു മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യൽ നടന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയുടെ കോഴിക്കോട്ടേയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിർദേശ പ്രകാരം കോർപ്പറേഷൻ അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നുയ ഇതും ചോദ്യം ഇ.ഡി ചോദിച്ചറിയുന്നുണ്ട്. 1,62,60,000 രൂപ വീടിന് മൂല്യമുണ്ടെന്നാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഇഡിയുടെ അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് വിജിലൻസ് കോടതിയും കെ.എം ഷാജിക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 10വർഷത്തിനിടെ എം.എൽ.എ. നടത്തിയ പണമിടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ വിവരങ്ങൾ, 1.62 കോടിയുടെ വീട് നിർമിക്കാനുള്ള സാമ്പത്തികസ്രോതസ്സ് ഇതിലെല്ലാം ഇ.ഡി അദ്ദേഹത്തിൽനിന്ന് വ്യക്തത തേടി. എം.എൽ.എ.യെന്ന നിലയിൽ ലഭിക്കുന്ന വേതനമല്ലാതെ മറ്റെന്തു വരുമാന മാർഗങ്ങളാണുള്ളത്, കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനമെത്ര എന്നിവയെല്ലാം ചോദിച്ചറിയുകെയുണ്ടായി.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ കെ.എം ഷാജി എം.എൽ.എയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു കോഴിക്കോട് വിജിലൻസ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് ജഡ്ജി കെ.വി ജയകുമാറിന്റേതായിരുന്നു ഉത്തരവ്.

കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ് പ്രധാന അന്വേഷണ വിഷയം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്ത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിച്ചത്.

സാമുഹിക പ്രവർത്തകനും നിയമജ്ഞനുമായ അഡ്വ.എം.ആർ ഹരീഷിന്റെ പരാതിയിലാണ് അന്വേഷണം. ഔദ്യോഗിക പദവി ഉപയോഗിച്ച് വിദേശത്ത് നിന്നടക്കം വലിയ തോതിൽ പണം കൈപ്പറ്റിയെന്നും ഇതിനായി നിരവധി തവണ ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പല ബിനാമി പേരുകളിലും വാഹനങ്ങളും, ഭൂമിയും വാങ്ങിക്കുന്ന ശീലം കെ.എം ഷാജിക്കുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കെ.എം ഷാജിക്കോ, ഭാര്യയ്ക്കോ കെ.എം ഷാജിയുടെ നിയമസഭാംഗമെന്ന നിലയുള്ള ശമ്പളവും ആനുകൂല്യവും ഒഴികെ മറ്റ് കാര്യമായ വരുമാന മാർഗമൊന്നുമില്ല. വരുമാനം ലഭിക്കുന്ന കൃഷി സ്ഥലമോ, കെട്ടിടങ്ങളോ ഇല്ല. ഇത് തന്നെ അഴിമതി നടത്തിയെന്നതിന് പ്രാഥമിക തെളിവാണെന്നു പരാതിയിൽ പറയുന്നു.

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിലവിൽ അന്വേഷണം നേരിടുകയാണ് കെ.എം. ഷാജി എം.എൽ.എ. ഇതിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും, കണ്ണൂരിലേയും വീട് ഇ.ഡിയുടെ നിർദേശ പ്രകാരം അളന്നിരുന്നു. തിങ്കളാഴ്ച കോഴിക്കോട് ഇ.ഡി ഓഫീസിൽ വെച്ച് കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയിൽ നിന്ന് ഇ.ഡി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ.എം ഷാജിയോട് ഹാജരാവാനും ആവശ്യപ്പെടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (6 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (6 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (6 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (7 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (7 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (9 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (9 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (9 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (9 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (13 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (13 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (13 hours ago)

Malayali Vartha Recommends