Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിശ്വസിച്ചാലും ഇല്ലെങ്കിലും... കര്‍ണാടകയിലെ ഏറ്റവും വലിയ ജയിലായ പരപ്പന അഗ്രഹാര ജയില്‍ എല്ലാവരുടേയും പേടി സ്വപ്നം; അറിഞ്ഞോ അറിയാതെയോ ഈ ജയിലില്‍ പെട്ടാല്‍ പിന്നെ ഉറക്കം വരില്ല; ജയലളിതയും ശശികലയും മുതല്‍ അബ്ദുള്‍ നാസര്‍ മദനിവരെ കഴിഞ്ഞ പരപ്പനയെ പറ്റി അറിയാന്‍ ഏറെയുണ്ട്

12 NOVEMBER 2020 11:10 AM IST
മലയാളി വാര്‍ത്ത

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളുരുവിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതോടെ പരപ്പന അഗ്രഹാര ജയിലില്‍ ബിനീഷ് കോടിയേരി വലതുകാല്‍ വച്ച് കയറി. വളരെയേറെ പ്രമുഖര്‍ കുടികൊള്ളുന്ന സ്ഥലമാണിത്. അതിന്റെ ഓര്‍മ്മകള്‍ ബിനീഷ് വന്നു കയറിയപ്പോഴും കിട്ടിത്തുടങ്ങി. ഇവിടെയെത്തിയാല്‍ ആര്‍ക്കും ഉറക്കം വരില്ല. അത്രയ്ക്ക് ചരിത്രമാണ് അഗ്രഹാരയ്ക്കുള്ളത്.

കര്‍ണാടകയിലെ ഏറ്റവും വലിയ ജയിലാണ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍. 1997 ല്‍ സ്ഥാപിതമായ ജയില്‍ 2000 ല്‍ ബാംഗ്ലൂരിലെ സെന്‍ട്രല്‍ ജയിലായി. 40 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജയിലില്‍ 4,400 ലധികം തടവുകാരുണ്ട്.

ഗുണ്ടാ നേതാക്കള്‍, തീവ്രവാദികള്‍, വിവിഐപി തടവുകാര്‍, ഗുണ്ടാ നേതാക്കള്‍, അക്രമ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളവര്‍, പതിവ് കുറ്റവാളികള്‍ എന്നിവരെല്ലാം ഇവിടെയുണ്ട്. എല്ലാവരുടേയും പേടി സ്വപ്നമാണ് പരപ്പന ജയില്‍. തമിഴ്‌നാട്ടിലെ ജയലളിത, വി.കെ. ശശികല, നമ്മുടെ അബ്ദുള്‍ നാസര്‍ മദനി എന്നവര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞവരാണ്. ഇവിടെ വന്ന് കയറിയാല്‍ പിന്നെ പോക്ക് വലിയ പാടായിരിക്കുമെന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഏറെ പ്രശസ്തവുമാണ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ബംഗളൂരുവിലെ പ്രത്യേക കോടതി നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയും വിധിച്ചതോടെയാണ് ജയലളിത പരപ്പനയില്‍ എത്തിയത്. പരപ്പനയിലെ ദുര്‍ഭൂതം കാരണം ജയലളിത അനുഭവിച്ചു തീര്‍ത്തു. ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായി. വിധി പ്രസ്താവത്തിനുശേഷം ജയലളിതയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു. തലചുറ്റുന്നതായി ജയലളിത അറിയിച്ചതിനെ തുടര്‍ന്ന് അവരെ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും പിന്നീട് അവിടെ കഴിയേണ്ടി വന്നു.

പിന്നത്തെ ഊഴം ജയലളിതയുടെ തോഴി ശശികലയുടേതായിരുന്നു. ജയലളിത പരപ്പന ജയിലിലെത്തിയപ്പോള്‍ താമസിച്ചിരുന്ന സെല്‍ തനിക്ക് നല്‍കണമെന്ന് ശശികല അധികൃതരോട് ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായി. കോടീശ്വരിയായ ശശികലയുടെ ജയില്‍ ജീവിതം വലിയ വാര്‍ത്തയായി. മൂന്ന് സാരികളാണ് ശശികലക്ക് ധരിക്കുന്നതിന് വേണ്ടി അനുവദിച്ചത്. ജയിലില്‍ മെഴുകുതിരി നിര്‍മ്മാണവും ചന്ദനത്തിരി നിര്‍മ്മാണവുമാണ് ശശികലയ്ക്ക് ജോലി. 50 രൂപ ദിവസവേതനും ലഭിക്കും. അതേസമയം ജയില്‍ അധികൃതര്‍ ശശികലയ്ക്ക് ടിവി സെറ്റും കിടക്കയും ഒരു ടേബിള്‍ ഫാനും നല്‍കിയതും വാര്‍ത്തയായി.

2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായാണ് പരപ്പന അഗ്രഹാര ജയിലില്‍ മലയാളിയായ അബ്ദുള്‍ നാസര്‍ മദനി കഴിഞ്ഞത്. ഇതുവരേയ്ക്കും കേരളത്തിലെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 3 വര്‍ഷക്കാലമായി ബംഗ്ലൂരുവില്‍ ജാമ്യവ്യവസ്ഥയോടെ കഴിയുകയാണ്.

ഇങ്ങനെ ദുര്‍ഭൂതത്തിന്റെ ചരിത്രമുള്ള പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരിയും എത്തിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. എങ്കിലും വരുന്ന പതിനെട്ടിന് ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യം കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. എന്തായാലും പരപ്പനയില്‍ വലതുകാല്‍ വച്ച് എത്തിയ ബിനീഷിന് എന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് അറിയില്ല. കാരണം ഒന്നൊന്നായി ഇഡി കുരുക്ക് മുറുക്കുകയാണ്. മാത്രമല്ല മയക്കുമരുന്ന് കേസില്‍ എന്‍സിബിയും കുരിക്കിടുന്നതോടെ ബിനീഷ് വെള്ളം കുടിക്കും. അഗ്രഹാരയിലെ ആത്മാക്കള്‍ ഇനി കടാക്ഷിച്ചാല്‍ മാത്രമേ ഇനി പുറത്തിറങ്ങാന്‍ സാധിക്കൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends