Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എല്ലാം മാറുന്നു... ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതോടെയാണ് അനിക്കുട്ടന്റെ കൈയിലിരുന്ന് ബിനീഷിന്റെ ഭാവി വിറയ്ക്കാന്‍ തുടങ്ങുന്നു

12 NOVEMBER 2020 11:21 AM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിയുടെ ലൈഫ് ഡ്രൈവര്‍ അനിക്കുട്ടന്റെ കൈയില്‍. അനിക്കുട്ടന്‍ ഉടന്‍ ഇ.ഡിയുടെ കസ്റ്റഡിയിലാകുമെന്നാണ് സൂചന.

ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കോടതിയെ അറിയിച്ചതോടെയാണ് അനിക്കുട്ടന്റെ കൈയിലിരുന്ന് ബിനീഷിന്റെ ഭാവി വിറയ്ക്കാന്‍ തുടങ്ങിയത്.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡാണ് വിനയായി തീര്‍ന്നത്. അനൂപിന്റെ അക്കൗണ്ടില്‍വന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയെ അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് നല്‍കിയ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍നിന്നു ലഭിച്ച വിവരപ്രകാരം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനിക്കുട്ടനാണ്. ഇതില്‍ ഏഴുലക്ഷം രൂപ ബിനീഷ് നല്‍കിയതാണെന്നും മൊഴിയുണ്ട്. എന്നാല്‍, അക്കൗണ്ടിലേക്കുവന്ന മറ്റുനിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ അനിക്കുട്ടനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബിനീഷിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ബിനീഷിന് ജാമ്യം ലഭിച്ചാല്‍ ഡ്രൈവറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും ബിനീഷിന്റെ വീട്ടില്‍നിന്നു ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുണ്‍ എന്ന വ്യക്തി വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അരുണില്‍നിന്നു മൊഴിയെടുക്കണം. ഇതുസംബന്ധിച്ച് ബിനീഷ് നല്‍കിയ മൊഴി തൃപ്തികരമല്ല. ജാമ്യം ലഭിച്ചാല്‍ ബിനീഷ് അരുണിനെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല. ആരോഗ്യകാരണങ്ങള്‍പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്.

എസ് അരുണ്‍ ആരാണെന്ന് ഇ ഡി വ്യക്തമാക്കിയിട്ടില്ല. അതേ സമയം അരുണിന്റെ വിശദാംശങ്ങള്‍ ഇ ഡി ശേഖരിച്ചുക്കഴിഞ്ഞു. അരുണ്‍ ബിസിനസ്സുകാരനാണോ ബിനീഷിന്റെ ബിനാമിയാണോ എന്ന് വ്യക്തമല്ല.

ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കേരളത്തില്‍നിന്നാണ് വന്‍തുക നിക്ഷേപമായി വന്നത്. കേരളത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ ആരംഭിച്ച രണ്ടുകമ്പനികളുടെപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു. സാമ്പത്തിക ഇടപാട് നടത്തിയവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ ബിനീഷ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു.

അനിക്കുട്ടന്‍ ബിനീഷിന്റെ വിശ്വസ്തനാണ്. ബിനീഷിന്റെ ബിസിനസ് പങ്കാളിയാണ് അനിക്കുട്ടന്‍. ബിനീഷിന്റെ ബിസിനസ് സംരംഭങ്ങയുടെ ദൈനം ദിന കാരണങ്ങള്‍ നോക്കുന്നത് അനിക്കുട്ടനാണ്. ഇയാളെ ചോദ്യം ചെയ്താല്‍ ഇ ഡി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഇ ഡി കരുതുന്നത്. എന്നാല്‍ ബിനീഷ് മോഡല്‍ വേലയിറക്കല്‍ അനിക്കുട്ടന്‍ ഇ ഡിയോട് നടത്തിയാല്‍ പുറം പൊള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അമ്മായിയമ്മ മിനി പ്രദീപിന്റെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. മിനി പ്രദീപിന്റെ ഫോണ്‍ അനിക്കുട്ടന്‍ ഉപയോഗിച്ചിട്ടുണ്ട്. അനിക്കുട്ടന്‍ ബിനീഷിന്റെ കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു ഇക്കാലമത്രയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends