മലപ്പുറത്തെ വാഹന പരിശോധനാ സംഘം ഇനി ഇലക്ട്രിക് കാറില്‍ എത്തും

മലപ്പുറം ജില്ലയിലെ നിരത്തുകളില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇനി ഇലക്ട്രിക് വാഹനത്തിലാവും വാഹന പരിശോധനയ്ക്കായി എത്തുന്നത്.
ഇതിനായി 6 കാറുകളാണ് ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ ആദ്യ കാര്‍ കഴിഞ്ഞദിവസം മലപ്പുറത്തെത്തി.
ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് ആര്‍ടിഒ ഓഫിസിലാണ് .
മറ്റു 5 കാറുകള്‍ കൂടി എത്തുന്നതോടെ കോട്ടയ്ക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും ചാര്‍ജിങ് സ്റ്റേഷന്‍ ഒരുക്കും.
https://www.facebook.com/Malayalivartha

























