ശിവശങ്കരാ നമിച്ചു. മെഗാസൂപ്പര്‍ കൊള്ളക്കഥയിലെ മുഖ്യ വില്ലനും വീരനും നിങ്ങളാണെന്നറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്. നിങ്ങളെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കസേരിയില്‍ വാഴിച്ച പിണറായി വിജയനെ ഓര്‍ത്ത് നാണിക്കുകയാണ്

ശിവശങ്കരാ നമിച്ചു. മെഗാസൂപ്പര്‍ കൊള്ളക്കഥയിലെ മുഖ്യ വില്ലനും വീരനും നിങ്ങളാണെന്നറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്. നിങ്ങളെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കസേരിയില്‍ വാഴിച്ച പിണറായി വിജയനെ ഓര്‍ത്ത് നാണിക്കുകയാണ്. എത്ര ലോക്കറുകള്‍ ശിവശങ്കരന്റെ വിഹിതമായി എത്ര കോടികള്‍ കയറിയിറങ്ങിയിട്ടുണ്ടാകും. സ്വപ്‌നയുടെ ഒരു കിലോ സ്വര്‍ണം ശിവശങ്കരന്റേതു തന്നെയായായിരുന്നോ. ഇഡിയും കസ്റ്റംസും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കരന്‍ വന്‍കൊള്ളയിലെ ഒന്നാം പ്രതിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുമോ എന്നതേ അറിയേണ്ടതുള്ളു. സ്വര്‍ണക്കടത്തിലെയും കള്ളപ്പണം വെളിപ്പിക്കലിലെയും സര്‍ക്കാര്‍ വികസന പദ്ധതികളിലെ കമ്മീഷന്‍ വീതം വയ്പിലെയും ഉള്‍പ്പെടെ, കുംഭകോണങ്ങളുടെ സൂത്രധാരന്‍ ശിവശങ്കരന്‍ തന്നെ. അപ്പോള്‍ സ്വപ്‌നാ സുരേഷ് ഈ ശിവശങ്കരന്റെ വെറും ശിങ്കിടി മാത്രമായിരുന്നുവെന്നു വേണം ധരിക്കാന്‍.
ശിവശങ്കരന്‍ നല്‍കുന്ന കോഴവിഹിതവും 21 സ്വര്‍ണക്കള്ളക്കടത്തിലും വിഹിതമായി ലഭിച്ച സ്വര്‍ണവും കോണ്‍സുലേറ്റിലെ പ്രഭുക്കന്‍മാര്‍ നല്‍കിപ്പോന്ന ലക്ഷങ്ങളുമൊക്കെയായി സ്വപ്‌ന ജീവിതം കരുപ്പിടുപ്പിച്ചപ്പോള്‍ ഭരണ സിരാകേന്ദ്രത്തിലെ ഒരു നിര മന്ത്രിമാരും വമ്പന്‍ സെക്രട്ടറിമാരുമൊക്കെയായിരുന്നു ഈ കൊള്ളകള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നതെന്ന് സംശയിക്കണം. സ്വപ്‌നയുടെ സ്വര്‍ണാഭരണങ്ങളത്രയും വിവിധ സ്വര്‍ണക്കടകളില്‍ നിന്ന് ശിവശങ്കറിന്റെ സ്വാധീനത്തില്‍ സമ്മാനമായി നനായ പൈസ വാങ്ങാതെ സ്വപ്‌നാ സുരേഷിനു കൊടുത്തതാണെന്നും സംശയമുയരുന്നു. തിരുവനന്തപുരത്തെ രണ്ട് പ്രമുഖ ജ്വല്ലറികള്‍ക്ക് നികുതി ഇളവു നല്‍കിയതിന് ശിവശങ്കരന് സ്വര്‍ണസമ്മാനം ലഭിക്കാറുണ്ടെന്നും അത് സ്വ്പ്‌നയ്ക്ക് സമ്മാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. സംസ്ഥാനത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കരന്‍ സര്‍ക്കാര്‍ ജോലിയ്ക്കു സമാന്തരമായി ഒരു ബിനിനസ് സാമ്പ്രാജ്യം പടുത്തിയര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനരുകില്‍ തന്നെ ഇരുന്നുകൊണ്ടാണ്.
വടക്കാംചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്നും സ്വപ്‌നയ്ക്കു ലഭിച്ച 1.05 കോടി രൂപ രൂപയില്‍ 64 ലക്ഷം രൂപയും ശിവശങ്കറിനുള്ള കോഴയാണെന്ന ഇഡിയുടെ വെളിപ്പെടുത്തല്‍ ചെറിയൊരു സംഭവമില്ല. കേരളത്തിന്റെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത്ര പ്രകടമായ കോഴ വാങ്ങിയ സംഭവം വേറെയില്ല. യുഎഇ കോണ്‍സുലേറ്റുവഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാന സൂത്രധാരില്‍ ഒരാളും ശിവശങ്കരനാണെന്നു വരുമ്പോള്‍ ദേശദ്രോഹം നടത്തിയ ഉദ്യോഗസ്ഥനെയാണ് കാലം എണ്ണിവയ്ക്കുക. മുഖ്യമന്ത്രിയുടെ സ്വന്തം പേഴ്‌സണല്‍ സെക്രട്ടറിമാരിലേക്കും സ്വപ്‌ന വിരല്‍ ചൂണ്ടുമ്പോഴും മുഖ്യമന്ത്രി ഒന്നും അറിയാത്തവനായി അഭിനയിക്കുന്നു. മുഖം ചുളിച്ചുകാണിക്കുന്നു.
മാധ്യമങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നു. കോവിഡ് വീരഗാഥകളുമായി മുഖ്യന്‍ കാലം പോകുകയാണ്. സംശയനിഴലില്‍ കഴിയുന്ന മുഖ്യന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കുണ്ടായതായി പറയുന്ന കോവിഡിന്റെ സത്യം അറിയാന്‍ ആരോഗ്യവകുപ്പിനെ എന്‍ഫോഴ്‌സ്‌മെന്റ് സമീപിച്ചിരിക്കുന്നു. പിപിഇ കിറ്റിനുള്ളില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിമാര്‍ വൈകാതെ ചോദ്യം ചെയ്യലിനു വിധേയമായാല്‍ കള്ളന്‍ കപ്പലില്‍ തന്നെ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയേക്കാം. സര്‍ക്കാര്‍ പദ്ധതികളുടെ ഇടനിലക്കാരിയായി നടത്തിയ വന്‍കോഴ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണ് ശിവശങ്കറെന്നും വേറെയും ഉ്ന്നതര്‍ കോഴയുടെ വിഹിതം പറ്റിയെന്നും വിളിച്ചുപറഞ്ഞിരിക്കുന്നത് സ്വപ്‌ന തന്നെയാണ്. മാസങ്ങള്‍ നീണ്ട ചോദ്യം ചെയ്യയില്‍ തകര്‍ന്നു തളര്‍ന്നുകഴിഞ്ഞ സ്വപ്‌ന കിളിപോലെ രഹസ്യങ്ങള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. താന്‍ മാത്രം അകത്തുകിടക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ അത്യുന്നന്നതന്‍മാരും മന്ത്രിമാരും പുറത്തുവിലസി സുഖിക്കുകയും വേണ്ടെന്ന നിലപാടിലേക്കും സമ്മര്‍ദത്തിലേക്കും നീങ്ങുകയാണ് സ്വപ്‌നാ സുരേഷ്.
അടുത്ത കാലത്തൊന്നും താന്‍ ജയില്‍ വിട്ടിറങ്ങില്ലെന്ന് വ്യക്തമായിരിക്കെ, ഇനി സ്വപ്‌നാ സുരേഷ് പുറത്തു വിടുന്ന രഹസ്യങ്ങള്‍ ഓരോന്നായി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഴിയാക്കുരുക്കായി പരിണമിക്കുക. സര്‍ക്കാരിന്റെ ഓരോ സ്വപ്‌ന പദ്ധതിയും ശിവശങ്കറും സ്വപ്‌നയും ചേര്‍ന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില സെക്രട്ടറിമാര്‍ കൂടിയാണ് ചുവപ്പുനാട കെട്ടിയ സര്‍ക്കാര്‍ ഫയലുകളില്‍ തിരക്കഥയെഴുതി, മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ ഒപ്പിട്ടുവാങ്ങിയതെങ്കില്‍ പല തലകളും കുലുങ്ങും. ഇനിയും പല കൈകളിലും വിലങ്ങുവീഴും. നാണം കെട്ടും മാനം പോയും പലരും രാജിവച്ചിറങ്ങും. സര്‍ക്കാരിന്റെ നിര്‍മാണ പദ്ധതികളിലെ ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍ സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും തല്‍ക്കാലം പുറത്തുവിടുന്നില്ലെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗതികെട്ട നിലയിലും ആസന്നമായ പഞ്ചായത്ത് ഇലക്ഷനില്‍ മിന്നുന്ന വിജയം നേടാന്‍ സിപിഎം നെട്ടോട്ടമോടുന്നു. സിപിഎമ്മിനെ നയിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്നു കേസില്‍ ബാംഗളൂര്‍ പരപ്പന സെന്‍ട്രല്‍ ജയിലില്‍ നിന്ന് എന്നു പുറത്തുവരുമെന്ന് ആര്‍ക്കും അറിയില്ല. ബിനീഷ് കോടിയേരിയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും ബാങ്ക് ഇടപാടുകളിലേക്ക് ഇഡി കടക്കുമ്പോള്‍ വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരിക.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളിലും പാര്‍ട്ടി സമ്മേളനങ്ങളും ചുവപ്പ് ബനിയനും ചുവപ്പമുണ്ടും ഉടുത്ത് പാര്‍ട്ടി അടയാളം പച്ചകുത്തിയ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി ബന്ധമില്ലെന്നു അച്ഛന്‍ കോടിയേരിയും പിണറായി വിജയനും ആവര്‍ത്തിക്കുമ്പോള്‍ അണിയറിയില്‍ മറ്റൊരു രഹസ്യം പറഞ്ഞുകേള്‍ക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ പാര്‍ട്ടിക്കോട്ടയിലെ സുരക്ഷിതമായ സിപിഎം സീറ്റില്‍ ഇതേ ബിനീഷ് കോടിയേരിയെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്‍നിര നേതാക്കള്‍ അഭിപ്രായം പറഞ്ഞുപോലും. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി പദം ഒഴിയുന്നതോടെ മകനെ അടുത്ത അവകാശിയാക്കാനുള്ള അണിയറ ചര്‍ച്ചകള്‍ ചിറ്റപ്പന്‍മാര്‍ മുഖേന എകെജി സെന്ററിലും നടന്നുവത്രെ.
https://www.facebook.com/Malayalivartha