തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ് സ്റ്റേഷനുകളിലേക്ക് 2.5 ലക്ഷം ലീറ്റര്‍ സാനിറ്റൈസര്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഓരോ പോളിങ് സ്റ്റേഷനിലേക്ക് 5 ലീറ്റര്‍ വീതമുള്ള ഒരു ബോട്ടിലിലും അര ലീറ്റര്‍ വീതമുള്ള 4 ബോട്ടിലിലും സാനിറ്റൈസര്‍ നല്‍കും.
സംസ്ഥാനത്തെ പോളിങ് സ്റ്റേഷനുകളില്‍ ആകെ 2.5 ലക്ഷം ലീറ്റര്‍ സാനിറ്റൈസര്‍ എത്തിക്കും. 34,774 പോളിങ് സ്റ്റേഷനുകളിലേക്ക് 7 ലീറ്റര്‍ വീതമാണ് എത്തിക്കുക.
വോട്ട് ചെയ്യുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കണം. പോളിങ് സാമഗ്രികള്‍ കൈപ്പറ്റാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും ഉണ്ടാകുന്നത് ഇത്തവണ ഒഴിവാക്കും.
തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പ്രത്യേകം ബസുകളില്‍ കയറ്റി നല്‍കും. ഉദ്യോഗസ്ഥരുടെ മൊബൈലിലേക്ക് ബസ് നമ്പര്‍ എസ്എംഎസ് ആയി ലഭിക്കും. ഇത് ഒത്തുനോക്കി വണ്ടിയില്‍ കയറിയിരുന്നാല്‍ മാത്രം മതി.
https://www.facebook.com/Malayalivartha


























