ബാര്‍ കോഴ വീണ്ടും... മാണിയെ ബാര്‍ക്കോഴ കേസില്‍ കുരുക്കിയവര്‍ക്ക് പിണറായിയുടെ വക പണി; ചെന്നിത്തലക്ക് അറസ്റ്റ് വരെ നേരിട്ടേണ്ടി വന്നേക്കും; ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കി

താനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കെ.എം. മാണിയെ ബാര്‍ക്കോഴ കേസില്‍ കുരുക്കിയ രമേശ് ചെന്നിത്തലക്ക് പിണറായിയുടെ വക പണി വരുന്നു. കെ എം. മാണിയുടെ പതനത്തിന് ഉത്തരവാദികളായവര്‍ക്ക് പണി കൊടുക്കാന്‍ തന്നെയാണ് സി പി എം തീരുമാനം. കെ.എം. മാണിയെ ഇല്ലാതാക്കിയവരില്‍ പ്രധാനി ചെന്നിത്തലയാണ്. ചെന്നിത്തലക്ക് അറസ്റ്റ് വരെ നേരിട്ടേണ്ടി വന്നേക്കും.
ബാര്‍ കോഴയില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തു . ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. രമേശ് ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.
ബാര്‍ കോഴക്കേസ് വീണ്ടും ചര്‍ച്ചയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബിജു രമേശ് മുമ്പു നടത്തിയ ആരോപണം ആവര്‍ത്തിച്ചത്. കെ എം മാണിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ബിജുരമേശ് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയുരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കള്‍ക്കെതിരെ രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല.
ബാര്‍കോഴയില്‍ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. ഇതില്‍ ബാബുവിനെ ഉമ്മന്‍ ചാണ്ടി രക്ഷിച്ചു. ചെന്നിത്തലയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. തന്റെ സര്‍ക്കാര്‍ മറിക്കാന്‍ കെ.എം. മാണി ശ്രമിച്ചെന്ന ധാരണയിലാണ് ഉമ്മന്‍ ചാണ്ടി കെ.എം. മാണിയെ ഇല്ലാതാക്കിയത്.
നാഴികക്ക് നാല്‍പ്പതുവട്ടം സര്‍ക്കാരിനെ കുറ്റം പറയുന്ന ചെന്നിത്തല അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാണ്. ബിജു രമേശിനെ സ്വാധീനിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം വിജയിക്കാന്‍ സാധ്യതയില്ല. ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശിന്റെ അടുത്ത ബന്ധുവാണ് ബിജു.എന്നാല്‍ ബിജു അതിന് തയ്യാറാവില്ല. കാരണം അങ്ങനെ ചെയ്താല്‍ സി പി എം അദ്ദേഹത്തെ വെറുതെ വിടില്ല.
ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്. മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷനേതാവ്, മുന്‍മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. പാാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകള്‍ സജീവമാക്കാന്‍ സ!ര്‍ക്കാ!ര്‍ തീരുമാനമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയയാണ് ബാര്‍കോഴക്കേസിലെ അന്വേഷണം. സി പി എം സെക്രട്ടറിയുടെ ചുമുതല വഹിക്കുന്ന എ. വിജയരാഘവന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ അതിന്റെ അലയോലകള്‍ കേരളത്തില്‍ ദൃശ്യമാകും.
കോടി കണക്കിന് രൂപയാണ് ബാര്‍കേസില്‍ മറിഞ്ഞത്. ബാറുകാരില്‍ നിന്ന് പിരിച്ചെടുത്ത തുക സോളാര്‍ കേസ് ഒരുക്കാനാണ് വിനിയോഗിച്ചത്. കെ ബാബുവാണ് ബാര്‍ക്കാഴക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ എല്ലാം സൗകര്യ പൂര്‍വം കെ.എം മണിയുടെ തലയില്‍ കെട്ടി വച്ചു. കെ.എം. മാണിയാകട്ടെ പ്രായാധിക്യത്തില്‍ ആകുലനായിരുന്നു. അദ്ദേഹത്തിന് ആരോപണം താങ്ങാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയാണ് കോണ്‍ഗ്രസ് നീങ്ങിയത്.
ചെന്നിത്തലക്ക് അപകടം വരുമ്പോള്‍ എ ഗ്രൂപ്പ് സന്തോഷിക്കുന്നില്ല. കാരണം അവര്‍ക്കുള്ള പണി പിറകെ വരും.
https://www.facebook.com/Malayalivartha