Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ബിന്ദു അമ്മിണി ഇനി ശബരിമലയിലേയ്ക്കില്ല... ത​ന്നെ തെ​റി​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും വീ​ണ്ടും ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​ച്ച് അ​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​യു​ധ​മാ​ക്കാ​നാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത്... വധഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച മുതൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം....

29 NOVEMBER 2020 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

സംഘപരിവാ‌റിന്റെ വധഭീഷണിയെ കുറിച്ച് പരാതി നൽകിയിട്ടും പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. എന്നാൽ ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് ബി​ന്ദു അ​മ്മി​ണി പറഞ്ഞു. ത​ന്നെ തെ​റി​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും വീ​ണ്ടും ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​ച്ച് അ​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​യു​ധ​മാ​ക്കാ​നാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​യ​മ​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​ത്. ഹി​ന്ദു​ത്വ​ത്തിന്റെ പേ​രി​ല്‍ സം​ഘ്​​പ​രി​വാ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ തെ​രു​വി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ശ​ബ​രി​മ​ല സ്ത്രീ​ദ​ര്‍ശ​നം അ​നി​വാ​ര്യ​മാ​യി തോ​ന്നി​യ​തും സ​ന്ദ​ര്‍ശി​ച്ച​തു​മെ​ന്ന് ബി​ന്ദു അ​മ്മി​ണി കോ​ഴി​ക്കോ​ട് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ന്നു മു​ത​ല്‍ സം​ഘ്​​പ​രി​വാ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. സ​മൂ​ഹ മാ​ധ്യ​മം വ​ഴി​യും ഫോ​ണി​ലൂ​ടെ​യും വ​ധ​ഭീ​ഷ​ണി​യും ത​ന്റെ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ അ​ശ്ലീ​ല വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​വ​ര്‍ക്കെ​തി​രെ പ​രാ​തി ന​ല്‍കി​യി​ട്ടും പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ബി​ന്ദു പ​റ​ഞ്ഞു.

ന​വം​ബ​ര്‍ 18ന് ​രാ​ത്രി ദി​ലീ​പ് വേ​ണു​ഗോ​പാ​ല്‍ എ​ന്ന ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ ത​ന്നെ ആ​സി​ഡ് ഒ​ഴി​ച്ചു ക​ത്തി​ക്കു​മെ​ന്ന് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. ഇ​യാ​ള്‍ക്കെ​തി​രെ ഡി.​ജി.​പി​ക്ക്​ ഉ​ള്‍പ്പെ​ടെ പ​രാ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, കൊ​യി​ലാ​ണ്ടി സി.​ഐ ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച് പ​ത്ത​നം​തി​ട്ട സ്​​റ്റേ​ഷ​നി​ല്‍ പോ​യി പ​രാ​തി ന​ല്‍കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്. തന്റെ പേ​രി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന അ​ശ്ലീ​ല വി​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ ഒ​ന്ന​ര വ​ര്‍ഷ​മാ​യി​ട്ടും കൊ​യി​ലാ​ണ്ടി പൊ​ലീ​സ് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ബി​ന്ദു ആ​രോ​പി​ച്ചു. ദി​ലീ​പ് വേ​ണു​ഗോ​പാ​ലും അ​നു​യാ​യി​ക​ളും ത​ന്നെ അ​സ​ഭ്യം പ​റ​യു​ന്ന​തിന്റെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തിന്റെ​യും ശ​ബ്​​ദ​റെ​ക്കോ​ഡ് വ​രെ ന​ല്‍കി​യി​ട്ടും പൊ​ലീ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രിംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. നാളെ താൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​വ​രെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്തി​ല്ലെ​ങ്കി​ല്‍ കൊ​യി​ലാ​ണ്ടി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​മാ​രം​ഭി​ക്കു​മെ​ന്നും ബി​ന്ദു അ​മ്മി​ണി പ​റ​ഞ്ഞു.

ഇരുപത്തിയെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷം 2018 സെപ്റ്റംബർ 29-ലെ സുപ്രീം കോടതിയുടെ യുവതീ പ്രവേശത്തിന് അനുകൂലമായ വിധി പ്രഖ്യാപനത്തിനു ശേഷം ശബരിമല ക്ഷേത്ര ദർശനം നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ രണ്ടു യുവതികളാണ് ബിന്ദുവും കനകദുർഗയും. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയാണ് കനകദുർഗ്ഗ. ശബരിമല ദർശനം നടത്താൻ കനകദുർഗയും കോഴിക്കോട് എടക്കുളം സ്വദേശിനിയായ കോളജ് അധ്യാപികയും നിയമ ബിരുദധാരിയുമായ ബിന്ദുവും 2018 ഡിസംബർ 24-നു തങ്ങളുടെ ആദ്യ ശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് സന്നിധാനത്തിന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെ വച്ച് ഇരുവർക്കും തങ്ങളുടെ ഉദ്യമത്തിൽനിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് കേരളാ പൊലീസ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇവർ നിരാഹാര സമരം തുടങ്ങിയെങ്കിലും ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാമെന്ന് കേരള സർക്കാർ വാക്കാൽ അറിയിച്ചതിനെ തുടർന്നായിരുന്നു ഇരുവരും നിരാഹാരം അവസാനിപ്പിച്ചത്.

ദളിത്, വനിതാ അവകാശ പ്രവർത്തകയായ ബിന്ദു കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അദ്ധ്യാപികയാണ്. മുമ്പ് സി.പി.ഐ.(എം.എൽ) പ്രവർത്തകയായിരുന്നുവെന്നും, അവിടെ കേന്ദ്രകമ്മറ്റിയിൽ വരെ പ്രവർത്തിച്ചിരുന്നെന്നും 2009 ആയപ്പോഴെക്കും സി.പി.ഐ.(എം.എൽ) പ്രവർത്തനം അവസാനിപ്പിച്ചെന്നും ബിന്ദു പറഞ്ഞിരുന്നു. വെളുത്തകുഞ്ഞ്, അമ്മിണി എന്നിവരുടെ അഞ്ചുമക്കളിൽ ഒരാളായ ബിന്ദുവിന്റെ ജന്മദേശം പത്തനംതിട്ടയാണ്. സി.പി.ഐ.(എം.എൽ) പ്രവർത്തകനായിരുന്ന ഭർത്താവ് ഹരിഹരൻ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ വസ്ത്രവ്യാപാരസ്ഥാപനം നടത്തുന്നു. ബിന്ദു - ഹരിഹരൻ ദമ്പതികൾക്ക് ഒരു പുത്രിയുണ്ട്. കൊയിലാണ്ടിയിൽ താമസിക്കുന്നു.

അമ്പതു വയസിനു താഴെ പ്രായമുള്ള ഈ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത് 2019 ജനുവരി രണ്ടാം തീയതി പുലർച്ചെയാണ്. പതിനെട്ടാംപടി കയറാതെ വിഐപി വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തുകയായിരുന്നു ഇരുവരും. തുടർന്ന് ബിജെപിയുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ കേരളത്തിൽ ജനുവരി 3-ന് ഹർത്താലും അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നു. ബി.ബി.സി., അൽ ജസീറ ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളും ഇന്ത്യയിലെ മുഴുവൻ പത്ര മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (1 hour ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (2 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (2 hours ago)

ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (4 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (6 hours ago)

Malayali Vartha Recommends