ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂര്‍വിള കൈയാലക്കല്‍ തോപ്പുവയല്‍ സംസംനഗര്‍ 72 ബിലാല്‍ മന്‍സിലില്‍ നിസാമുദീന്റെയും സജിദയുടെയും മകന്‍ മുഹമ്മദ് ബിലാല്‍ (20), സംസംനഗര്‍ 173 വയലില്‍ പുത്തന്‍വീട്ടില്‍ സെയ്ദലി മന്‍സിലില്‍ അബ്ദുല്‍ ഹക്കീമിന്റെയും സീനത്തിന്റെയും മകന്‍ സെയ്ദലി (20) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയില്‍ വാഴപ്പള്ളിക്കും മേവറത്തിനും ഇടയിലായിരുന്നു അപകടം. കൊട്ടിയം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ഇരുവരെയും അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊട്ടിയം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അല്‍അമീന്‍, അല്‍ നിജാന്‍ എന്നിവര്‍ മുഹമ്മദ് ബിലാലിന്റെ സഹോദരങ്ങളാണ്. ഫാത്തിമ, സുമയ്യ എന്നിവരാണ് സെയ്ദലിയുടെ സഹോദരങ്ങള്‍.
"
https://www.facebook.com/Malayalivartha