ഫെയ്സ്ബുക്കിലൂടെ ഇഷ്ടപ്പെട്ടാൽ പിന്നാലെ കൂടും.. പ്രണയം നടിച്ച് അടുത്താൽ തനി നിറം പുറത്തെടുക്കും! കൊച്ചിയിലെ പ്രമുഖ വ്യാവസായിയുടെ മകന്റെ ലീലവിലാസം പുറത്ത്... അശ്വിൻ കപ്പട്ടി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായി വർഗീസ് കപ്പട്ടിയുടെ മകൻ അശ്വിൻ കപ്പട്ടി അറസ്റ്റിൽ. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അശ്വിനെ ആലുവയിൽ നിന്ന് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2014-ൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ അഞ്ചുവർഷത്തോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് യുവതിയുടെ പരാതി. മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന അശ്വിൻ കഴിഞ്ഞ ദിവസമാണ് റിയൽ എസ്റ്റേറ്റ് ഇടപാടിനായി തൃശ്ശൂരിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടുന്നത്.
പെൺകുട്ടികളെ ഫെയ്സ്ബുക്ക് വഴി പരിചപ്പെട്ട് അവരെ ലൈംഗികചൂഷണം ചെയ്ത് പിന്നീട് ഒഴിവാക്കി വിടുകയെന്നുളളതാണ് ഇയാളുടെ രീതിയെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. പൂഞ്ഞാർ സ്വദേശിക്ക് വിസ വാഗ്ദാനംചെയ്ത് 3.5 ലക്ഷം രൂപ തട്ടിയ കേസും ഇയാൾക്കെതിരേ നിലവിലുണ്ട്. നിരവധി പെൺകുട്ടികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ അശ്വിന്റെ സഹോദരൻ നേരത്തേ പോലീസ് പിടിയിലായിരുന്നു. കൊച്ചിയിൽ വനിതാ ട്രാഫിക് വാർഡനെ മർദിച്ച കേസിൽ മറ്റൊരു സഹോദരനും പ്രതിയായിട്ടുണ്ട്.
പലപ്പോഴും ജാഗ്രതക്കുറവും ചിലപ്പോള്‍ അറിവില്ലായ്മയുമാണു പലരെയും സൈബര്‍ കെണിയില്‍ അകപ്പെടുത്തുന്നത്. അത്തരം സാഹചര്യങ്ങളില്‍ നിയമപരമായ സഹായത്തിനു പൊലിസിനെ സമീപിക്കാം. കുട്ടികള്‍ അപകടത്തില്‍ ചെന്നുപെട്ടാല്‍ സാമൂഹികാന്തസ്സിനു കുറച്ചിലാണെന്നു കരുതി രഹസ്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവ പ്രവണത മാതാപിതാക്കള്‍ ഒഴിവാക്കണം. നിതാന്ത ജാഗ്രതക്കുപുറമേ കൃത്യമായ ബോധവത്കരണവും ഇക്കാര്യത്തില്‍ അനിവാര്യമാണ്. സൈബര്‍കെണിയില്‍ അകപ്പെട്ട് മാനസിക സമ്മര്‍ദങ്ങള്‍ക്കു ഇരയാക്കപ്പെട്ടവരെ കൗണ്‍സിലിംഗിനു വിധേയമാക്കാം. വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അവരെ തിരിച്ചു ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍, വാട്സ്ആപ്പ്, സ്കൈപ്പ്, ഇന്‍റര്‍നെറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ്, യുട്യൂബ് തുടങ്ങിയവ ജീവിതത്തിന്‍റെ അനിവാര്യമായ ഭാഗമായിത്തീരുമ്പോള്‍തന്നെ ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതിലോമകരമായ പ്രത്യാഘാതമായി തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിവരസാങ്കേതിക വിദ്യ ഇന്നത്തെ ഓരോ വ്യക്തിജീവിതത്തിലും അനിഷേധ്യ ഘടകമാണ്. പക്ഷേ അത് വിവരക്കേടിന്‍റെ അവസാനവാക്കായി അധ:പതിക്കാതെ സൂക്ഷിക്കേണ്ടത് പ്രായഭേദമന്യേ അതു കൈകാര്യം ചെയ്യുന്ന നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
https://www.facebook.com/Malayalivartha