'ചിലര്‍ മാസ്‌ക് മാറ്റി, ചിലര്‍ മാസ്‌ക് താഴ്ത്തിയും പിള്ളേരെക്കൊണ്ട് താഴ്ത്തിച്ചുമൊക്കെ ഫോട്ടോയെടുക്കുന്നു. ഇടപെടണോ എന്ന് ആദ്യം ഒന്ന് വിചാരിച്ചു. ഇപ്പഴും അപരിചിതരോട് എങ്ങനത്തെ കാര്യം പറയാനും ഒരു മടിയുണ്ട്...' ഡോ. നെല്‍സണ്‍ ജോസഫ് കുറിക്കുന്നു

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരുന്നെങ്കിലും, ഇതൊന്നും കൂസാതെ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് ജീവിക്കുന്നര്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ്. എപ്പോൾ പലരും കോവിഡിനെ കൂസാതെ ജീവിക്കുന്നവരാണ്. മാസ്‌ക് പോലും ധരിക്കാത്തവരുമുണ്ട്. ഇത്തരക്കാര്‍ക്ക് എതിരെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.
കുറിപ്പ് ഇങ്ങനെ,
കുറച്ച് മുമ്പ് നടന്ന സംഭവമാണ്.
അത്യാവശ്യം വലിയൊരു ഗ്രൂപ്പ് ആള്‍ക്കാര്‍. പിള്ളേരടക്കം ഒരു പത്തുപന്ത്രണ്ട് പേരില്‍ക്കൂടുതല്‍ ഏതായാലും കാണും.
ചിലര്‍ മാസ്‌ക് മാറ്റി, ചിലര്‍ മാസ്‌ക് താഴ്ത്തിയും പിള്ളേരെക്കൊണ്ട് താഴ്ത്തിച്ചുമൊക്കെ ഫോട്ടോയെടുക്കുന്നു. ഇടപെടണോ എന്ന് ആദ്യം ഒന്ന് വിചാരിച്ചു. ഇപ്പഴും അപരിചിതരോട് എങ്ങനത്തെ കാര്യം പറയാനും ഒരു മടിയുണ്ട്.
പിള്ളേരെക്കൊണ്ടൂടെ മാസ്‌ക് മാറ്റിച്ചപ്പൊ കണ്ട്രോള്‍ പോയി. ധൈര്യം സംഭരിച്ച് അടുത്തിരുന്നയാളോട് മാസ്‌ക് വയ്ക്കാന്‍ പറഞ്ഞു.
' നിര്‍ബന്ധമാണോ? '
' അതെ. നിര്‍ബന്ധമാണ് '
' അതിനിപ്പൊ കൊറോണയൊക്കെ ഉണ്ടോ? '
' ഇല്ല എന്ന് ആരാ പറഞ്ഞത്? '
' ഞങ്ങടെ അവിടെയൊന്നും മാസ്‌ക് വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. അവിടെങ്ങും കൊറോണയുമില്ല '
വരുന്നത് വരെ കൊറോണ ഇല്ലെന്നാവും തോന്നലെന്നും ഡോക്ടറാണെന്നും കൊവിഡ് വന്നവരുടെ കഷ്ടപ്പാടും അതിനു മുന്‍പുണ്ടായിരുന്ന ചിന്തകളുമൊക്കെ കണ്ടും കേട്ടും അറിയാമെന്നും അപ്പൊ വായില്‍ വന്നതുപോലെ പറഞ്ഞു.
കളിയാക്കി ചിരിക്കുന്നതുപോലെയാണപ്പോള്‍ തോന്നിയത്. . .
ആ എന്നാലും സാരമില്ല.
https://www.facebook.com/Malayalivartha