കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വോട്ടര്‍മാര്‍ ബൂത്തിലെ ക്യൂവില്‍ ആറ് അടി അകലം പാലിച്ചായിരിക്കണം നില്‍ക്കേണ്ടത്. ബൂത്തിനകത്ത് പരമാവധി മൂന്നു വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ പേന കൈയില്‍ കരുതിയിരിക്കണം. കുട്ടികളെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കോവിഡ് രോഗികള്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് ബൂത്തിലെത്തണമെന്നും നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha