നെഹ്റു ട്രോഫി വള്ളംകളിക്ക് ആ പേരു നല്കിയതു ജവഹര്‍ലാല്‍ നെഹ്റു കായിക വിനോദത്തില്‍ പങ്കെടുത്തിട്ടാണോ?; രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു ജയിലില്‍ കിടന്ന കമ്യൂണിസ്റ്റുകാരുടെ പേര് സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാന്‍ പാടില്ല; ഗോള്‍വാള്‍ക്കർ വിവാദത്തിൽ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാന്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എം.എസ്. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു കേന്ദ്രമന്ത്രി വി. മുരളീധരന്.
നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരു നല്കിയതു നെഹ്റു ഏതു കായിക വിനോദത്തില്‍ പങ്കെടുത്തിട്ടാണെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഇന്ദിര ഗാന്ധിയുടെ പേരു നിരവധി സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി പ്രഫസറായിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് അതു പൂര്‍ത്തിയാക്കാതെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്കു സജീവമായി തിരിച്ചുപോകുന്നത്. അതുകൊണ്ട് എന്തയോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പേരിടാന്‍ പാടില്ലെന്നു പറയുന്നതെന്നു മനസിലാകുന്നില്ലെന്നും മുരളീധരന് പറഞ്ഞു.
രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു ജയിലില്‍ കിടന്ന കമ്യൂണിസ്റ്റുകാരുടെ ആരുടെയും പേര് ഈ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാന്‍ പാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/Malayalivartha