വെള്ള ഷര്‍ട്ടും ചുവപ്പ് പൈജാമയും ധരിച്ച് ലാലേട്ടന്റെ കിടിലൻ പാചകം; ചൂടന്‍ സാധനമാണ്, തൊടരുത്... മീന്‍ പൊരിച്ച് മോഹന്‍ലാല്‍ ! വീഡിയോ വൈറൽ

അഭിനയത്തിന് പുറമേ, പാട്ടും ഡാന്‍സും വരയും എഴുത്തുമെല്ലാമായി നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ തന്റെ പാചകകലയിലെ വൈദഗ്ധ്യവും താരം പുറത്തെടുക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മീന്‍ പൊരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ്. അടുത്തിടെ ദുബായിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് താരം പാചകത്തിനായി അടുക്കളയില്‍ കയറിയത്. താരത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ചൂടന്‍ സാധനമാണ്, തൊടരുത് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ചുവപ്പ് പൈജാമയും ധരിച്ചാണ് താരത്തിന്റെ കുക്കിങ്. പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ബീബറിന്റെ 'ഇന്റെന്‍ഷന്‍സ്' എന്ന ഗാനവും കേള്‍ക്കാം. ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷമാണ് ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത്. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ദീപാവലി ആഘോഷം. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി താരം ബി ഉണ്ണികൃഷ്ണന്‍റെ 'ആറാട്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.
https://www.facebook.com/Malayalivartha