നാളെ മുതല്‍ അഞ്ച് ദിവസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍; ധര്‍മ്മടത്തെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും

സി.പിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ അഞ്ച് ദിവസം കണ്ണൂരില്‍. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സി.പി.എമ്മിന്‍റെ പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുക.
ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.അതേസമയം ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം സമാപിച്ചു. മറ്റന്നാളാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്..
https://www.facebook.com/Malayalivartha