ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി; കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് അന്വേഷണത്തെയും ചോദ്യംചെയ്യലുകളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടി

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ട് പ്രത്യേക സാമ്ബത്തിക കുറ്റ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ വിശദീകരണം പുറത്ത് വന്നത്.
കൂടാതെ കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, കെ.ടി. റമീസ് എന്നിവരാണ് വിദേശത്ത് വ്യാജ രേഖകള്‍ നിര്‍മിക്കുന്നത്. ഇക്കാര്യങ്ങള്‍ നയതന്ത്ര തലത്തില്‍ത്തന്നെ യുഎഇ സര്‍ക്കാരിനെ അറിയിച്ചതായും വിവരമുണ്ട്. പ്രോട്ടോകോള്‍ വിഭാഗത്തെ മറികടന്ന് ഇടപാടുകള്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനവും ഈ കേസിന്റെ അന്വേഷണ ഭാഗമാണ്. കോണ്‍സുലേറ്റ് വഴി ഖുറാന്‍ കടത്തിയ മന്ത്രി കെ.ടി. ജലീലിന്റെ ഇടപാടുകള്‍ സംബന്ധിച്ച ചോദ്യം ചെയ്യലിന്റെ തുടര്‍ നടപടികള്‍ വരാനിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് അന്വേഷണത്തെയും ചോദ്യംചെയ്യലുകളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പല രഹസ്യ വിവരങ്ങളും സ്വപ്‌ന സുരേഷിന് ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിനെ ജാമ്യത്തില്‍ വിടുന്നത് കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha