ബി.ജെ.പി സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി... സ്ഥാനാര്‍ഥി മുങ്ങിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പ്രവര്‍ത്തകര്‍

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മൂന്നു വയസ്സുകാരന്റെ അമ്മയുമായ സി.ആതിര കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയതായാണ് പരാതി. ഇവരുടെ ഭര്‍ത്താവും മറ്റൊരു വാര്‍ഡില്‍ നിന്നും ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടുന്നുണ്ട്.
പ്രചാരണ തിരക്കുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പിന് ആവശ്യമായ ചില രേഖകള്‍ എടുക്കാനായി പേരാവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ സ്ഥാനാര്‍ഥി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാമുകനൊപ്പം നാടുവിട്ടതായി മനസ്സിലായത്. ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വിവാഹത്തിനുമുമ്ബ് സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി മുങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ അങ്കലാപ്പിലായിരിക്കുകയാണ് പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha