കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു; അയൽവാസികളുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം.
നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലായിരുന്നു അപകടം ഉണ്ടായത്. തീ ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചത്. വീട് ഏറെക്കുറെ കത്തി നശിച്ചുവെന്നാണ് വിവരം. വലിയ രീതിയില്‍ തീ പടര്‍ന്നതോടെ അയല്‍വാസികളും പരിഭ്രാന്തരായി. മുന്‍കരുതലായി വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ഓഫ് ചെയ്തതും ദുരന്തത്തിന്റെ ആഴം കുറച്ചു.കോഴിക്കോട് മീഞ്ചന്ത പോലീസാണ് തീയണയ്ക്കാനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏത് സാഹചര്യത്തിലാണ് സിലിണ്ടര്‍ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha