'ഇടതു സര്‍ക്കാറിന് കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യമില്ല'; രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് സി.പി.ഐ ദേശീയ കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്.
ആക്ഷേപം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി. രവീന്ദ്രന് കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ജോപ്പനെ രക്ഷിക്കാന്‍ ശ്രമിച്ചത് എല്ലാവര്‍ക്കുമറിയാം. ഇടതു സര്‍ക്കാറിന് കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും പന്ന്യന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബില്‍ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിക്കെതിരായും സര്‍ക്കാറിനെതിരായും വരുന്ന ആക്ഷേപങ്ങളില്‍ കഴമ്ബില്ല. സ്വര്‍ണക്കടത്തുപോലുള്ള കേസുകളില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നവരല്ല കേരളീയരെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കാതെ ബാലിശ ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുകയാണ്. ബി.െജ.പിയും കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയും ചേര്‍ന്ന് രഹസ്യമായി ഇടതുപക്ഷ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഇത് തെളിഞ്ഞു കാണുന്നുണ്ട്.
ബി.ജെ.പിയുടെ കണ്ണിലെ കരടാണ് ഇടതുപക്ഷം. അതിനാല്‍ ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അയക്കുന്ന ഏജന്‍സികള്‍ വരുന്നു. സംസ്ഥാന സര്‍ക്കാറിെന്റ പ്രവര്‍ത്തനങ്ങളെ തടയാനുള്ള ഉപകരണമായി േകന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്-പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha