രണ്ടാംഘട്ട തെരഞ്ഞെടുപ്പ് : അഞ്ച് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്.... സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും.... തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ പോലീസ് സേന സജ്ജമാണെന്നും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ പോലീസ് സേന സജ്ജമാണെന്നും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 19,736 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
63 ഡിവൈ.എസ്.പിമാര്‍, 316 ഇന്‍സ്‌പെക്ടര്‍മാര്‍, 1594 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 17,763 എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.
കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമാസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല, 889 ഹോം ഗാര്‍ഡുമാരേയും 4574 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha