പോസ്റ്റ് ഗ്രാഡ്വേറ്റ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ ദേശവ്യാപകമായി പണിമുടക്കും

പോസ്റ്റ് ഗ്രാഡ്വേറ്റ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ ദേശവ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയകള്‍, കൊവിഡ് ചികിത്സാ വിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരും പണിമുടക്കുമെന്ന് ഐ.എം.എ അറിയിച്ചു. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, െ്രെപവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കുചേരും.
https://www.facebook.com/Malayalivartha