യുവദമ്പതികളെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പിച്ച ശേഷം യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ശേഷമാണെന്ന് പൊലീസ്

യുവദമ്പതികളെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പിച്ച ശേഷം യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ശേഷമാണെന്ന് പൊലീസ്. അങ്കമാലി കറുകുറ്റി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ വീട്ടില്‍ പരേതനായ ശിവദാസന്റെ മകന്‍ നിഷിലാണ് (30) മരിച്ചത്. അങ്കമാലി പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡെയ്മി (34), ഭാര്യ ഫിഫ (28) എന്നിവരെയാണ് കുത്തിയത്. ഉച്ചക്കുശേഷം ബൈക്കില്‍ ഡെയ്മിയുടെ വീട്ടിലെത്തിയ നിഷില്‍ ഇരുവരെയും വകവരുത്താന്‍ കത്തിയുമായി കാത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം വളര്‍ത്തുനായ്ക്ക് ഭക്ഷണം കൊടുക്കാന്‍ പിറകുവശത്ത് എത്തിയപ്പോള്‍ ഫിഫയുടെ വയറ്റില്‍ കുത്തുകയായിരുന്നു. ഫിഫയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഡെയ്മിയുടെ കഴുത്തിന് പിറകിലും കുത്തി. തുടര്‍ന്നാണ് വിഷം കഴിച്ചശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഡെയ്മിയുടെ കാറില്‍ കയറി കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫോറന്‍സിക് പരിശോധനയിലാണ് നിഷില്‍ വിഷം കഴിച്ചിരുന്നതായി തെളിഞ്ഞത്. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
" fra
https://www.facebook.com/Malayalivartha