പൊലീസിനെ കണ്ട് ഭയന്നോടി; ഓടുന്ന വേളയിൽ കിണറ്റിലേക്ക് പതിച്ചു; ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം;പ്രതിഷേധവുമായി ബന്ധുക്കൾ

പൊലീസിനെ കണ്ട് ഭയന്നോടി ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം . കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസാണ് മരിച്ചത്. കന്മനം കണ്ടമ്പാറയിലാണ് സംഭവം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത് . തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി പിന്തുടര്‍ന്ന കല്‍പ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയില്‍ വെച്ച് വാഹനത്തെ തടയുകയായിരുന്നു.
പൊലീസിനെ കണ്ട് ഭയന്ന യുവാക്കള്‍ ഓടി ഒളിക്കുകയും ചെയ്തു . പിന്നീട് ഇതില്‍ ഒരാളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി . എന്നാൽ മരിച്ച സല്‍മാന്‍ ഫാരിസും ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും, തിരച്ചില്‍ നടത്തുന്നതും സമീപത്തെവീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു .സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച ഉണ്ടായെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മൃതദേഹം ആംബുലന്‍സില്‍ വെച്ച് ആളുകള്‍ പ്രതിഷേധിക്കുകയുണ്ടായി പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയത്.
https://www.facebook.com/Malayalivartha