നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; അത്യാഹിത കേസുകളും, കൊവിഡ് സംബന്ധിച്ച പരിശോധനകളും ഉണ്ടായിരിക്കും ; സമയം രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിൽ പ്രതിഷേധം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധനെതിരെ ഐഎംഎ സംസ്ഥാന ഘടകം നാളെ പണിമുടക്ക് നടത്തുന്നു. ആധുനിക വൈദ്യത്തെ തകര്‍ത്ത് ആയുര്‍വേദത്തെ പ്രതിഷ്ഠിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണെന്ന് ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ ഡോ.പി.റ്റി.സക്കറിയാസ് തിരുവനന്തപുരത്ത് പറഞ്ഞു.
ഇഎന്‍ടി സ്പെഷ്യലിസ്റ്റായ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുന്‍ഗണന മാറിപ്പോയെന്നും വിമര്‍ശിച്ചു. ഡോക്ടറായി ഇരിക്കുന്നതിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാവുന്നതിലാണ് ഡോ.ഹര്‍ഷ വര്‍ധന് താത്പര്യമെന്നും ഐഎംഎ പറഞ്ഞു. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐഎംഎ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പണിമുടക്ക്. അത്യാഹിത കേസുകളും, കൊവിഡ് സംബന്ധിച്ച പരിശോധനകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha